Type Here to Get Search Results !

Bottom Ad

ദേശസ്‌നേഹം ഓരോ പൗരനും ഉണ്ടാകണം; ജെ.എന്‍.യു പ്രക്ഷോഭത്തില്‍ മേജര്‍ രവിക്ക്‌ പറയാനുള്ളത്‌


ചെന്നൈ(www.evisionnews.in)ജെ.എന്‍.യുവില്‍ നടന്ന അഫ്‌സല്‍ ഗുരു ചരമദിനാചരണത്തെ വിമര്‍ശിച്ച്‌ മേജര്‍ രവിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്. രാജ്യത്തിനുവേണ്ടി അതിര്‍ത്തിയില്‍ മരിച്ചുവീണ സൈനികന്റെ കുടുംബങ്ങളുടെ കണ്ണുനീരൊന്നും അഫ്‌സല്‍ ഗുരുവിനുവേണ്ടി വാദിക്കുന്നവര്‍ എന്തുകൊണ്ട്‌ കാണുന്നില്ലെന്ന്‌ ചോദിച്ച മേജര്‍ രവി ദേശസ്‌നേഹം സൈനികനുവേണ്ടി മാത്രമുള്ളതല്ലെന്നും ഭാരതത്തിലെ ഓരോ പൗരനും അതുണ്ടാകണമെന്നും പറയുന്നു.
മേജര്‍ രവിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം:-
'വിവാഹത്തിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ദേശീയപതാകയില്‍ പൊതിഞ്ഞ മ്രതശരീരം കാണേണ്ടി വന്ന പ്രതിശ്രുത വധു;തന്റെ ആദ്യ കണ്‍മണിയേ കാണാണ്‍ സാധിക്കാതെ പോയ മലയാളിയായ സൈനികന്‍;ആറു ദിവസം മഞ്ഞുപാളികള്‍ക്കിടയില്‍ പെട്ടു കടന്ന ഹനുമന്തപ്പ;ഇവരുടെ കുടുംബങ്ങളിലെ കണ്ണുനീരൊന്നും, അഫ്‌സല്‍ ഗുരുവിനു വേണ്ടി വാദിക്കുന്നവര്‍ എന്തു കൊണ്ടു കാണുന്നില്ല;ദേശസ്‌നേഹം സൈനികര്‍ക്ക്‌ വേണ്ടി മാത്രമുള്ളതല്ല;ഭാരതത്തിലെ ഒരോ പൗരനും അതുണ്ടാകണം.
കഴിഞ്ഞ രണ്ടു വര്‍ഷവും നടക്കാത്ത അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിനാചരണം, ഈ വര്‍ഷം നടത്തിയതിനു പിന്നില്‍ പ്രതാ്യേക അജണ്ടയുണ്ട്‌,ഭാരതത്തില്‍ ദേശസ്‌നേഹമല്ല പ്രശ്‌നം,കസേരയാണ്‌ പ്രശ്‌നം; കസേരക്കു വേണ്ടി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേത്രത്വം കൊടുക്കാനും ഇവിടെയുള്ളവര്‍ തയ്യാറാണ്‌.ദേശത്തിനു വേണ്ടി കാവല്‍ നിന്ന്‌ മഞ്ഞ്‌ മലയിലകപ്പെട്ട സൈനികര്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുമ്പോഴാണ്‌;ഇവിടെ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയവന്റെ ചരമദിനാചരണം ആഘോഷിക്കുന്നത്‌.


കൊടിയുടെ നിറം നോക്കാതെ ദേശത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം; എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റു രാഷ്ര്‌ടീയപ്പാര്‍ട്ടിക്കാര്‍ ദേശ രക്ഷാ സദസ്സ്‌ സംഘടിപ്പിക്കാറില്ലെ.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad