Type Here to Get Search Results !

Bottom Ad

നേത്രാവതി താലോലിക്കുന്ന ദ്വീപില്‍ ഉറൂസിനെത്തിയത് ആയിരങ്ങള്‍...


മംഗളൂരു:(www.evisionnews.in) തോണികള്‍ ചേര്‍ത്ത്‌കെട്ടിയുണ്ടാക്കിയ ചങ്ങാടം കടന്ന് നേത്രാവതിപ്പുഴയിലെ ദ്വീപിനുള്ളിലെ ദര്‍ഗ്ഗയില്‍ ആഘോഷിക്കുന്ന ഉറൂസിന് ഇക്കൊല്ലവും വിശ്വാസികളുടെ വന്‍തിരക്ക്. ഉള്ളാളിന് സമീപം അഡ്യാര്‍ കണ്ണൂരിലെ നടുപ്പള്ളിയിലെ റഹ്മാനിയ ദര്‍ഗ്ഗാമസ്ജിദ് ശരീഫിലാണ് ഞായറാഴ്ച ആണ്ടുതോറുമുള്ള ഉറൂസ് ആഘോഷങ്ങള്‍ നടന്നത്.

പ്രകൃതിരമണീയമായ ദ്വീപിലെ ഉറൂസിന് ദക്ഷിണകര്‍ണ്ണാടകയിലേയും സമീപ ജില്ലകളിലേയും വിശ്വാസികള്‍ മതഭേദമന്യേയാണ് പങ്കെടുത്തത്.ദര്‍ഗ്ഗക്ക് ചുരുങ്ങിയത് നാലുനൂറ്റാണ്ടിന്റെ ചരിത്രമുണ്ട്.ഇക്കൊല്ലം അരലക്ഷം പേര്‍ ഉറൂസിനെത്തി പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. നേത്രാവതി പുഴയോരത്തെ കര്‍ഷക സമൂഹമാണ് തങ്ങള്‍ നേരിടുന്ന് വിവിധങ്ങളായ പ്രതിസന്ധികള്‍ക്ക് പരിഹാരം തേടി ദര്‍ഗ്ഗയിലെത്തുന്നത്. ദ്വീപിലെ കബറിടങ്ങള്‍ക്ക് വിശുദ്ധമായ ദൈവികത ഉണ്ടെന്നാണ് വിശ്വാസം.

അറേബ്യയില്‍ നിന്നും കടല്‍ കടന്നെത്തിയ രണ്ടു സഹോദരന്മാരുടേയും ഒരു സഹോദരിയുടേയും കബറിടങ്ങളാണ് ഇവിടെയുള്ളത്. ദര്‍ഗ്ഗക്ക് സമീപം ഒരു പള്ളിയുമുണ്ട്.ഇവിടെ പ്രാര്‍ത്ഥനാനിരതരായാല്‍ ഖബറിടങ്ങളിലെ മഹത്തുക്കളുടെ അനുഗ്രഹം ഉറപ്പാണെന്നും വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇക്കൊല്ലം 64 ഫൈബര്‍ തോണികള്‍ നിരനിരയായി കെട്ടിയിട്ട് ഇതിന് മുകളില്‍ പലക വിരിച്ചുംമറ്റുമാണ് ദര്‍ഗ്ഗയിലേക്കുള്ള തീര്‍ത്ഥാടനം സംഘാടകര്‍ സുഗമമാക്കിയത്. നേരത്തെ ഒരേക്കറുണ്ടായിരുന്ന ദ്വീപിന്റെ ചുറ്റളവ്  പ്രകൃതിക്ഷോഭമൂലം കുറഞ്ഞ വരികയാണെന്ന് ബദ്‌രിയ ഹസനത്തുല്‍ ഇസ്ലാം  പള്ളി സെക്രട്ടറി അബ്ദുല്‍ ഹമീദ് വേവലാതിപ്പെടുന്നു. ദ്വീപിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്ത് ഭക്ത ജനങ്ങള്‍ കൂടുതലെത്തി ഉറൂസ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കണമെന്നും ഇതിന്റെ സംഘാടകര്‍ ആവശ്യപ്പെടുന്നു










Tags

Post a Comment

0 Comments

Top Post Ad

Below Post Ad