Type Here to Get Search Results !

Bottom Ad

വിവാഹ വാഗ്ദാനം നല്‍കി കാലുമാറി യുവാവിനെ രാത്രി മുറിയിൽ ക്ഷണിച്ചുവരുത്തി കെണിയിലാക്കി

evisionnews
കാഞ്ഞങ്ങാട് :(www.evisionnews.in) വിവാഹ വാഗ്ദാനം നല്‍കി കാലുമാറിയ    യുവാവിനെ വീട്ടിൽ   ക്ഷണിച്ചുവരുത്തി പെണ്‍കുട്ടി കെണിയിലാക്കി   രാത്രി പെണ്‍കുട്ടിയെ പ്രാപിക്കാനെത്തിയ യുവാവിനെ  പെണ്‍കുട്ടിയുടെ വീട്ടുകാർ  പിടികൂടി .
കുശാല്‍നഗറിലെ പതിനേഴുകാരിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന മഡിയന്‍ സ്വദേശിയായ ഇരുപതുകാരനാണ് വീട്ടുകാരുടെ പിടിയിലായ
ത്. യുവാവ് രാത്രി യുവതിയുടെ മുറിയില്‍ കടന്നുകൂടിയ ഉടന്‍ പെണ്‍കുട്ടി ബഹളമുണ്ടാക്കി. തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് യുവാവിനെ പിടികൂടുകയാണുണ്ടായത്. തുടര്‍ന്ന് പോലീസിനു കൈമാറി. പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വനിതാ എസ്.ഐ ചിന്നമ്മ പെണ്‍കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തി. ഇതിനിടയില്‍ യുവാവിന്റെ വീട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടുകാരും തമ്മില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടി രാത്രി വരാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ പോയതെന്നും പെണ്‍കുട്ടി തന്നെയാണ് വാതില്‍ തുറന്നുകൊടുത്തതെന്നും യുവാവ് പറയുന്നു.
key words;love-cheating-yong-man-trapped

Post a Comment

0 Comments

Top Post Ad

Below Post Ad