Type Here to Get Search Results !

Bottom Ad

സാക്ഷരതാമിഷന്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും

കാസര്‍കോട്:(www.evisionnews.in)സാക്ഷരത ഇല്ലാത്ത പഠിതാക്കളെ പഠനത്തോടൊപ്പം സ്വയം തൊഴില്‍ ചെയ്യുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കും. ആഭരണ നിര്‍മ്മാണം, ബ്യൂട്ടീഷന്‍ കോഴ്‌സ് എന്നിവയിലാണ് പരിശീലനം നല്‍കുക. മാര്‍ച്ച് ആദ്യവാരത്തില്‍ തൊഴില്‍ പരിശീലനം ആരംഭിക്കും. സാക്ഷരത തുല്യത പഠനകേന്ദ്രങ്ങളില്‍ മോണിറ്ററിംഗ് നടത്താനും ഒ എന്‍ വി കുറുപ്പ്, അക്ബര്‍ കക്കട്ടില്‍, കയ്യാര്‍ കിഞ്ഞണ്ണ റൈ എന്നിവരുടെ അനുസ്മരണം നടത്താനും കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതിന്റെ 25-ാം വാര്‍ഷികം ആചരിക്കാനും ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ സാക്ഷരതാ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അഡ്വ. എ പി ഉഷ, ഫരീദാ സക്കീര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ജില്ലാ സമിതി അംഗങ്ങളായ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി വി രാമചന്ദ്രന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍, ഗീതാകൃഷ്ണന്‍, കെ വി രാ

ഘവന്‍ മാസ്റ്റര്‍, പി പത്മനാഭന്‍ നായര്‍, രാജന്‍ പൊയിനാച്ചി, സി അയൂബ്ഖാന്‍, ഡോ. രത്‌നാകര മല്ലമൂല, എ ഭരതന്‍ നായര്‍, പി ശാന്ത, ജില്ലാ സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ പി എന്‍ ബാബു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad