Type Here to Get Search Results !

Bottom Ad

കേരള സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ 32 മത് ജില്ലാ സമ്മേളനം 12 മുതല്‍ പടന്നയില്‍

പടന്ന:(www.evisionnews.in)കേരള സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ 32 മത് ജില്ലാ സമ്മേളനം 12 ,13 തീയ്യതികളില്‍ പടന്ന വി.കെ.പി. കെ.എച്ച്.എം.എം.ആര്‍.വി.എച്ച്.എസ്.സ്‌കൂളില്‍ നടക്കും. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്കും, അവകാശ പോരാട്ടം വഴി അദ്യാപക പാക്കേജിനും ശമ്പള പരിഷ്‌കരണത്തിനും നേതൃത്വം നലകിയ കെ.എസ്.ടി.യു നിരവധി വിദ്യാഭ്യാസ വിഷയങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത് എന്ന് സംഘാടക സമിതി ചെയര്‍മാന്‍ തുക്കരിപ്പൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.കെ.പി.ഹമീദലി, ജനറല്‍ കണ്‍വീനര്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എം.സി.ശിഹാബ്, കെ.എസ്.ടി.യു.ജില്ലാ പ്രസിഡണ്ട് റസാഖ് പുനത്തില്‍ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ദേളി എന്നിവര്‍ അറിയിച്ചു.
10ന് വിളമ്പര യാത്ര നടക്കും, 11ന് സ്‌കൂളുകളില്‍ പതാകദിനമായി ആചരിക്കും, 12 ന് രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡണ്ട് പതാക ഉയര്‍ത്തും.വൈകിട്ട് 7 മണിക്ക് സാംസ്‌കാരിക സമ്മേളനം ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്യും.പി.മുഹമ്മദ് കുഞ്ഞി സ്വാഗതം പറയും. കെ.എസ്.ടി.യു.സംസ്ഥാന വൈസ് പ്രസിഡണ്ട് എ.സി. അത്താ ഉള്ള അദ്ധ്യക്ഷനാവും.സംസ്ഥാന സ്‌കൂള്‍ കലോത്സവ പ്രതിഭകളെ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഫൗസിയ ആദരിക്കും.കലാ സന്ധ്യ ആദില്‍ അത്തു, കുഞ്ഞു ഭായി എന്നിവര്‍ നയിക്കും.
13 ശനി രാവിലെ പ്രതിനിധി സമ്മേളനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ വി.കെ.പി.ഹമീദലി അദ്യക്ഷനാവും.ജനറല്‍ കണ്‍വീനര്‍ എം.സി.ശിഹാബ് സ്വാഗതം പറയും. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.കെ.ബാവ മുഖ്യാതിഥി ആയിരിക്കും. ഉച്ച ഒരു മണി സര്‍വ്വീസ് സെഷര്‍ കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ബഷീര്‍ ചെറിയാണ്ടി ഉദ്ഘാടനം ചെയ്യും. അക്കൗണ്ട്‌സ് ഓഫീസര്‍ ടി.കെ.അബ്ദുള്‍ സമദ് ശമ്പള പരിഷ്‌കരണം ഫിക്‌സേഷന്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും, 2 മണിക്ക് യാത്രയയപ്പ് സമ്മേളനം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എം.ശംസുദ്ധീന്‍ ഹാജി ഉദ്ഘാടനം ചെയ്യും. അസൈന്‍ ബോവിക്കാനം അദ്ധ്യക്ഷനാവും.അസീസ് ചിത്താരി, പി.കെ.സണ്ണി, അബൂബക്കര്‍ തളങ്കര എന്നിവര്‍ യാത്രയപ്പ് ഏറ്റുവാങ്ങും. 3 മണിക്ക് കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഏ.കെ.സൈനുദ്ധീന്‍ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് സി.പി.ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡണ്ട് റസാഖ് പുനത്തില്‍ അദ്ധ്യക്ഷത വഹിക്കും ജനറല്‍ സെക്രട്ടറി ഗഫൂര്‍ ദേളി സ്വാഗതം പറയും.

Post a Comment

0 Comments

Top Post Ad

Below Post Ad