Type Here to Get Search Results !

Bottom Ad

മുടങ്ങിക്കിടക്കുന്ന കെ എസ് ടി പി റോഡ് പണി ഉടന്‍ പൂര്‍ത്തീകരിക്കണം - വികസന സമിതി


കാസര്‍കോട്:(www.evisionnews.in)ജില്ലയില്‍ മുടങ്ങിക്കിടക്കുന്ന കെ എസ് ടി പി റോഡ് പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു. ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് ജില്ലാ വികസന സമിതിയോഗം ചേര്‍ന്നത്. നാഷണല്‍ ഹൈവേ, കാസര്‍കോട് ടൗണ്‍ എന്നിവിടങ്ങളില്‍ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കണം. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തി പൂര്‍ത്തിയായ കെട്ടിടങ്ങളില്‍ ഇലക്ട്രിഫിക്കേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കണം. ജനറല്‍ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റ് നിയമനം നടത്തും. ഉദുമ ഗവ. കോളേജ് കെട്ടിട നിര്‍മ്മാണത്തിനായി ആര്‍ക്കിടെക്ചറല്‍ പ്ലാനും സ്ട്രക്ചറല്‍ ഡ്രോയിംഗും ലഭ്യമായിട്ടുണ്ട്. എസ്റ്റിമേറ്റ് തയ്യാറാക്കി തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മാലോം ചടയങ്കല്ല് പ്രദേശത്ത് ക്വാറി പ്രവര്‍ത്തിക്കുന്നത് സമീപവാസികള്‍ക്ക് ഭീഷണി ആകാനിടയുണ്ട് എന്ന ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ക്രഷര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന് യോഗം തിരുമാനിച്ചു. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തില്‍ ഹയര്‍സെക്കണ്ടറി സയന്‍സ് ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് കേന്ദ്രീയ വിദ്യാലയ സംഘതന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് പ്രൊപ്പോസല്‍ അയച്ചു. സ്വയം പര്യാപ്ത എസ് സി കോളനികളുടെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ എഫ് ഐ ടി ആലുവയോട് ആവശ്യപ്പെട്ടു. കാറഡുക്ക - ആദൂര്‍ പാണ്ടി ഭാഗങ്ങളില്‍ കാട്ടാന ശല്യം തടയുന്നതിന് ഒമ്പത് കിലോമീറ്റര്‍ സോളാര്‍ വേലി നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ കാറഡുക്ക- നെയ്യംകയം ഭാഗത്ത് രണ്ട് കിലോമീറ്റര്‍ സോളാര്‍ വേലി കെട്ടുന്ന പ്രവൃത്തി ആരംഭിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. യോഗത്തില്‍ എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍ (ഉദുമ), ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, എ ഡി എം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍ ബി അബ്ദുള്‍ നാസര്‍, ഡി എം ഒ ഡോ. എ പി ദിനേശ്കുമാര്‍, എ ഡി പി പി മുഹമ്മദ് നിസാര്‍, ലീഡ് ബാങ്ക് മാനേജര്‍ എന്‍ കെ അരവിന്ദാക്ഷന്‍, തഹസില്‍ദാര്‍മാരായ കെ ശശിധര ഷെട്ടി, കെ രവികുമാര്‍, കെ അംബുജാക്ഷന്‍, ഹൊസ്ദുര്‍ഗ് അഡീഷണല്‍ തഹസില്‍ദാര്‍ പി കെ ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി സ്വാഗതം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad