Type Here to Get Search Results !

Bottom Ad

കെ.എസ്.ടി.പി. റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണം.കെ.വി.വി.ഇ.എസ്. വനിതാവിംഗ്

കാസര്‍ഗോഡ് :(www.evisionnews.in) കാഞ്ഞങ്ങാട് മുതല്‍ കാസര്‍ഗോഡ് വരെയുളള ചന്ദ്രഗിരി വഴിയുള്ള കെ.എസ്.ടി.പി യുടെ റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് കെ.വി.വി.ഇ.എസ്. വനിതാവിംഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിന്റെ പണി നീണ്ടുപോകുന്നതിനാല്‍ ഗതാഗത സ്തംഭനം കൊണ്ട് പൊതുജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കൂടാതെ മഴ വരുന്നതോടുകൂടി റോഡ് പണി നടക്കാതെ വരികയും തുടര്‍ ജോലികള്‍ അനിശ്ചിതമായി നീളുകയും ചെയ്യും. അതിനാല്‍ എത്രയും പെട്ടെന്ന് ജോലികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാ കൗസില്‍ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ശ്രീമതി ഷേര്‍ളി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് ശ്രീ.കെ.അഹമ്മദ്‌ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ജെ.സജി, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, അഷറഫ് സുല്‍സ, ബഷീര്‍ കല്ലങ്കാടി എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷേര്‍ലി സെബാസ്റ്റ്യന്‍(ജില്ലാ പ്രസിഡണ്ട്), ഷീനജ പ്രദീപ്(ജില്ലാ സെക്രട്ടറി), ബിന്‍സി തോമസ്(ജില്ലാ ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad