Type Here to Get Search Results !

Bottom Ad

ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക: ജില്ലയില്‍ 78482 ഗുണഭോക്താക്കള്‍ക്ക് 22.62 കോടി വിതരണം ചെയ്തു

കാസര്‍കോട്(www.evisionnews.in)ജില്ലയില്‍ 78482 ഗുണഭോക്താക്കള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തു. 78482 ഗുണഭോക്താക്കള്‍ക്കായി 22,62,50,900 രൂപയുടെ ചെക്കുകളാണ് വിതരണം ചെയ്തത്. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നേരിട്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമത്തിനായുളള നോര്‍ക്ക റൂട്ട്‌സിന്റെ 40 ലക്ഷത്തോളം രൂപയുടെ ധനസഹായം ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ വിതരണം ചെയ്തു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ. പി. ജയരാജന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, നോര്‍ക്കാ റൂട്ട്‌സ് ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. മോഹനന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പഞ്ചായത്ത് അധ്യക്ഷന്‍മാരും സെക്രട്ടറിമാരും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ യില്‍ നിന്ന് പെന്‍ഷന്‍ കുടിശ്ശിക വിതരണത്തിനുള്ള ചെക്കുകള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ് നാരായണന്‍ നമ്പൂതിരി സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ കെ. കുഞ്ഞമ്പു നായര്‍ നന്ദിയും പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad