Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ആരംഭിക്കണം: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

evisionnews
കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍
ച്ച് സെന്റര്‍ ആരംഭിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് പ്രായഭേദമന്യേ ആളുകളില്‍ അര്‍ബുധം പടരുന്നത് കാസര്‍കോട് ജില്ലയിലാണ്. അതിനാല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകണമെന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ കത്തില്‍ എന്‍.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. കാസര്‍കോട് ഇന്‍ഡോര്‍ സ്റ്റേഡിയം വേണമെന്ന ആവശ്യവും എം.എല്‍.എ ഉന്നയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad