നിലേശ്വരം : (www.evisionnews.in)കാസര്‍കോട് ജില്ലയിലെ ഏറ്റവും വരുമാനമുള്ള നിലേശ്വരം ആദര്‍ശ് റെയില്‍ വെ സ്റ്റേഷനില്‍ വികസനം പേരിന് പോലുമില്ലെന്ന പാരതി
ഉത്തര കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനില്‍ കാഞ്ഞങ്ങാട്, നിലേശ്വരം നഗരസഭകള്‍, ചെറുവത്തൂര്‍, പടന്ന, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാല്‍, മടിക്കൈ എന്നീ പഞ്ചായത്തുകളിലെ ജനങ്ങളുടേയും ഏക ആശ്രയമാണ്.
എ ഗ്രേഡ് സ്റ്റേഷനായി ഉയര്‍ത്തണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദമില്ലാത്തതാണ് സ്റ്റേഷന്റെ വികസനത്തിന് പ്രധാന തടസ്സം.ദീര്‍ഘ ദൂര വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം ശക്തമാകുമ്പോഴും 25 വണ്ടികളാണ് സ്റ്റേഷനില്‍ നിര്‍ത്താതെ കടന്ന് പോകുന്നത്.
കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ ആശ്രയിച്ച് യാത്ര ചെയ്യുന്നവരില്‍ പകുതിയിലധികം യാത്രക്കാരും നിലേശ്വരം ഭാഗത്ത് നിന്നുള്ളവരാണ്. ബസ്സിലും ടാക്‌സികളിലും അധികം കൂലി നല്‍കിയാണ് കാഞ്ഞങ്ങാട് സ്റ്റേഷനിലേക്കെത്തുന്നത്. തൊട്ടടുത്തുള്ള സ്റ്റേഷന്‍ പരിധിയിലുള്ളവര്‍ സംഘടിച്ച് അധികാരികളുടെ മുന്നില്‍ ആവശ്യമുന്നയിക്കുമ്പോള്‍ നിലേശ്വരത്തിന് വേണ്ടി രാഷ്ട്രീയ നേതൃത്വം രംഗത്ത് വരാത്തതാണ് അവഗണയ്ക്ക് കാരണം.
പി.കരുണാകരന്‍ എം.പിയുടെ മാതൃ സ്റ്റേഷനായിട്ടും നിലേശ്വരം റെയില്‍വെ സ്റ്റേഷനോട് റെയില്‍ വെ ആവശ്യമായ പരിഗണന നല്‍കാത്തത് എം.പിയുടെ കഴിവ്‌കേടാണെന്നാണ് യു.ഡി.എഫ് നേതൃത്വം ആരോപിക്കുന്ന്
ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ്, കുര്‍ള നേത്രാവതി, മദ്രാസ് മെയില്‍, തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ഓഖ- എറണാകുളം എന്നീ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമെന്ന് റെയില്‍വെ അറിയിച്ചിരുന്നുവെങ്കിലും ഈ ആവശ്യം ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയാണ്.
രണ്ട്,മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ ഉയര്‍ത്തി മേല്‍ക്കൂര പണിയെണമെന്നാവശ്യവും റെയില്‍വെ പരിഗണിച്ചില്ല. ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം മൂന്നായി ഉയര്‍ത്തണമെന്നാവശ്യവും പരിഹരിച്ചിട്ടില്ല.സ്റ്റേഷന്റെ തെക്ക് ഭാഗത്ത് പണിയുന്ന നടപ്പാലത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും വടക്ക് ഭാഗത്തും മധ്യ ഭാഗത്തും നടപ്പാലം നിര്‍മ്മിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
കേന്ദ്ര സര്‍വ്വകലാശാല, കാര്‍ഷിക സര്‍വ്വകലാശാല, യൂണിവേഴ്‌സിറ്റി തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലേശ്വരത്തും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരളത്തില്‍ കുടിവെള്ളം പോലും ലഭ്യമാകാത്ത ഏക റെയില്‍വെ സ്റ്റേഷനും നിലേശ്വരം തന്നെ.
നിലേശ്വരം റെയില്‍വെ സ്റ്റേഷന്റെ അവഗണനക്ക് കാരണം എം.പിയുടെ പിടിപ്പ് കേടാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷജീര്‍ ഇടക്കാവില്‍ ആരോപിച്ചു.
Post a Comment
0 Comments