Type Here to Get Search Results !

Bottom Ad

ഹലോ ടീച്ചര്‍ പദ്ധതി മാതൃകാപരം - വൈസ് ചാന്‍സലര്‍

evisionews

കാസര്‍കോട്:(www.evisionnews.in)ഗ്രാമീണ മേഖലയിലെയും പട്ടണപ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പോലെ സഹായകമായ ഹലോ ടീച്ചര്‍ സംസ്ഥാനത്തെ മറ്റു ജില്ലകള്‍ക്കും മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ലാംപ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹലോ ടീച്ചര്‍ ഫോണ്‍ ഇന്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ്ചാന്‍സലര്‍. സംശയ നിവാരണത്തിന് അധ്യാപകരെ നേരിട്ട് വിളിക്കാന്‍ സാഹചര്യമൊരുക്കുന്നത് പ്രശംസനീയമാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുളള ബന്ധം ഏറ്റവും പവിത്രമാണ്. പത്താംതരം വിജയശതമാനത്തില്‍ നേട്ടം കൈവരിക്കാന്‍ ഈ പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് വിഷയത്തിലുള്ള ഒരുകുട്ടിയുടെ സംശയത്തിന് ഫോണിലൂടെ മറുപടി നല്‍കിയാണ് വൈസ് ചാന്‍സലര്‍ പരിപാടി ഉദ്ഘാടനം ചെയ്തത്.
പുലിക്കുന്ന് ഐ ടി  അറ്റ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. സിം കാര്‍ഡ് വിതരണോദ്ഘാടനം  ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു ഹാജി, കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം എന്നിവര്‍ നിര്‍വ്വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനാരാമചന്ദ്രന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ പി വി പത്മജ, സുഫൈജ ടീച്ചര്‍, എം നാരായണന്‍, പുഷ്പ അമേക്കള, ഐടി അറ്റ് സ്‌കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, കാസര്‍കോട് ഡി ഇ ഒ ഇ വേണുഗോപാലന്‍, കാഞ്ഞങ്ങാട്  ഡി ഇ ഒ മഹാലിംഗേശ്വര രാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി വി രാമചന്ദ്രന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ നന്ദിയും പറഞ്ഞു.  വിദ്യാര്‍ത്ഥികള്‍ റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad