Type Here to Get Search Results !

Bottom Ad

ജില്ലയില്‍ ഗവ.ഡോക്ടര്‍മാരുടെ സമരം: രോഗികള്‍ വലഞ്ഞു


കാസര്‍കോട്:(www.evisionnews.in)ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം പൊതുജനാരോഗ്യയ-ചികിത്സ മേഖലയെ സ്തംഭിപ്പിച്ചു .ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ലൈസമ്മ മാത്യുവിനെ വീട്ടില്‍ക്കയറി ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ പണിമുടക്ക്. ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിനുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
ജില്ലാ ജനറല്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും 
സമരം ബാധിച്ചു.തിങ്കളാഴ്ച പ്രതിഷേധദിനമായും ആചരിച്ചു. ജനുവരി 18നാണ് ലൈസമ്മ മാത്യുവിന്റെ വീട്ടില്‍ അക്രമമുണ്ടായത്. ആശുപത്രി സംരക്ഷണനിയമപ്രകാരം സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തുവെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇനിയും കാലതാമസം ഉണ്ടായാല്‍ അനിശ്ചിതകാലസമരത്തിലേക്ക് നീങ്ങുമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി

ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് രോഗികള്‍ ദുരിതത്തിലായി.

Post a Comment

0 Comments

Top Post Ad

Below Post Ad