Type Here to Get Search Results !

Bottom Ad

ഇംഗ്ലീഷ് നാടക മത്സരം നടത്തി


കാസര്‍കോട്:(www.evisionnews.in) എസ് എസ് എ യുടെയും കുമ്പള ബി ആര്‍ സി യുടെയും സംയുക്താഭിമുഖ്യത്തില്‍ കുമ്പള ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് ഇംഗ്ലീഷ് നാടക മത്സരം സംഘടിപ്പിച്ചു. കുമ്പള ഹോളിഫാമിലി എ എസ് ബി എസില്‍ സംഘടിപ്പിച്ച നാടക മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എല്‍ പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ആനി ജയിംസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഹില്‍ഡ ക്രാസ്റ്റ, ബി ആര്‍ സി കോര്‍ഡിനേറ്റര്‍ സതീഷ്, അധ്യാപകന്‍ സനത്, പി ടി എ പ്രസിഡണ്ട് ഡോള്‍ഫിന്‍ ക്രാസ്റ്റ എന്നിവര്‍ സംബന്ധിച്ചു. നാല് നാടകങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. 20 മിനുട്ട് വീതം ദൈര്‍ഘ്യമുളള നാടകങ്ങളില്‍ നിന്ന് കുമ്പള ഹോളിഫാമിലി എ എസ് ബി എസ് അവതരിപ്പിച്ച ”ഹൗ ഫാര്‍ ഈസ് എ റിവര്‍” എന്ന നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad