കാസര്‍കോട് ജില്ല രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് നേഴ്‌സറിയാണെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ടീം കോച്ച് കെ.എസ്. മാത്യു. അന്താരാഷ്ട്ര രംഗത്ത് ഏത് കായികയിനം എടുത്ത് പരിശോധിച്ചാലും, അതില്‍ ഒരു കാസര്‍കോട്ടുകാരനെ കാണുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ അത്‌ലറ്റിക് ടീമിന്റെ പരിശീലകനായ കെ.എസ് മാത്യു ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കാലിക്കടവില്‍ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ജില്ലാ ടീമിന് സംഘടിപ്പിച്ച അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. 36 വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ മാരത്തണ്‍ ഓട്ടത്തില്‍ പങ്കെടുത്ത രാം സിങ് യാദവ് ഇദ്ദേഹത്തിന്റെ ശിഷ്യനാണ്.
മലപ്പുറത്ത് നടന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ജില്ലാ ടീമംഗങ്ങള്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജാനകി വിതരണം ചെയ്തു. ഒളിംപ്യനെയും, ഫുട്‌ബോള്‍ കോച്ചിനെയും, മാനേജരെയും പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് . ടി.വി. ശ്രീധരന്‍ മാസ്റ്റര്‍ പൊന്നാട അണിയിച്ചു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ആസിഫ്, ഫുട്‌ബോള്‍ കോച്ച് ബാലന്‍ എടാട്ടുമ്മല്‍,വിജയരാഘവന്‍, കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.അച്ചുതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പി.പി അശോകന്‍ സ്വാഗതവും ടി.മൊയ്തു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments