Type Here to Get Search Results !

Bottom Ad

സോളാര്‍ ഇടപാടില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സരിത എസ്.നായര്‍.

കൊച്ചി: (www.evisionnews.in)സോളാര്‍ ഇടപാടില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സരിത എസ്.നായര്‍. പോലീസ് അസോസിയേഷന് സംഭാവനയായി 20 ലക്ഷം രൂപ കൈമാറിയതായി സരിത. അസോസിയേഷന്‍ സെക്രട്ടറി ജി.ആര്‍ അജിത്തിനാണ് പണം നല്‍കിയത്. കമ്മിഷന്‍ ആവശ്യപ്പെട്ട തെളിവുകള്‍ മുദ്രവച്ച കവറില്‍ സരിത കൈമാറി. നാളെയും തെളിവുകള്‍ നല്‍കുമെന്നും സരിത അറിയിച്ചു. രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള ആരേപാണങ്ങളുടെ തെളിവുകള്‍ കത്തിലുണ്ട്. കമ്മിഷനില്‍ ക്രോസ് വിസ്താരം തുടരുകയാണ്.
അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനായി 2013 നവംബറിലാണ് പണം നല്‍കിയത്. അസോസിയേഷന്‍ സ്മരണികയില്‍ ടീം സോളാറിന്റെ പരസ്യം ഉള്‍പ്പെടുത്താമെന്നായിരുന്ന പകരം വാഗ്ദാനം. എന്നാല്‍ സ്മരണിക പുറത്തിറങ്ങും മുന്‍പ് താന്‍ അറസ്റ്റിലായി. അതിനാല്‍ ഒരു അഭ്യൂദയകാംക്ഷിയുടെ ആശംസ എന്ന പേരിലാണ് സ്മരണികയില്‍ പരസ്യം നല്‍കിയത്. അറസ്റ്റിലായപ്പോള്‍ പണം നല്‍കിയ കാര്യം പുറത്തുപറയരുതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍ വഴി ആവശ്യപ്പെട്ടു.
സഹകരണ മേഖലയില്‍ സോളാര്‍ പദ്ധതി വ്യാപിപ്പിക്കാമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. നോര്‍ത്ത് എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി എല്ലാ പോലീസ് സ്‌റ്റേഷനുകളില്‍ സോളാര്‍ പാനലുകള്‍ വയ്ക്കാന്‍ ഉത്തരവിറക്കി. വയനാട് കലക്ടറേറ്റില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ ഉത്തരവിറക്കിയിരുന്നു. ഇതു നടപ്പാക്കി കിട്ടാന്‍ എം.എ ഷാനവാസ് എം.പിയുടെ പി.എ ഷൈലേഷ് സഹായിച്ചിരുന്നു. കൂടാതെ എം.പി ഫണ്ടില്‍ നിന്ന് വയനാട്ടില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ ഷാനവാസുമായി ധാരണയായി. ഇതിനിടെ കോഴിക്കോട് മുക്കത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കരാര്‍ ലഭിച്ചു. ഇതുമായി മുന്നോട്ടുപോകുന്നതിനിടെയാണ് താന്‍ അറസ്റ്റിലായതെന്നും സരിത അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad