Type Here to Get Search Results !

Bottom Ad

ജ്ഞാന തീരം: ജില്ലക്ക് മികച്ച വിജയം


evisionnews

കാസർകോട്(www.evisionnews.in):കോഴിക്കോട് മുക്കം ദാറുസ്സലാഹ് കാമ്പസിൽ എസ്. കെ. എസ്. ബി. വി സംസ്ഥാന തലത്തിൽ നടത്തിയ അഞ്ചാമത് ജ്ഞാന തീരം ടാലൻറ്റ് സെർച്ച് മത്സരത്തിൽ കാസർകോട് ജില്ലക്ക് മികച്ച വിജയം. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും എട്ട് ലക്ഷത്തോളം വരുന്ന മത്സരാർത്തികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നൂറ്റി അമ്പതിൽ പരം മത്സരാർത്തികളിൽ നിന്നും രണ്ടാം റാങ്കുൽപ്പെടെ നാല് ഉന്നത റാങ്കുകൾ ജില്ല കരസ്ഥമാക്കി. ഉപ്പള റൈഞ്ചിലെ മുനീറുൽ ഇസ്ലാംമദ്റസയിലെ ഹാഫിസ് മുഹമ്മദ് (രണ്ടാം റാങ്ക്), ബന്തിയോട് റൈഞ്ചിലെ പച്ചമ്പളം മലിജൽ ഇസ്ലാം മദ്റസയിലെ ബദ്റുദ്ദീൻ (അഞ്ചാം റാങ്ക്) തളങ്കര റൈഞ്ചിലെ ഗസ്സാലി നഗർ നൂറുൽ ഹുദാ മദ്റസയിലെ സൈനുൽ ആബിദ് (ഒമ്പതാം റാങ്ക്), കാഞ്ഞങ്ങാട് റൈഞ്ചിലെ നുസ്രത്തുദ്ദീൻ മദ്റസയിലെ മുഷ്താഖ് ജാസിം(പതിനഞ്ചാം റാങ്ക്) എന്നിവരാണ് ജേതാക്കളായത്. സംസ്ഥാന തലത്തിൽ ഉന്നത റാങ്കുകൾ നേടിയ മുപ്പത് വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തെ പ്രതേകമായ പരിശീലന പാക്കേജ് സംസ്ഥാന കമ്മിറ്റി നൽകും. ജേതാക്കൾക്ക് ഫെബ്രുവരി ഏഴിന് ആലപ്പുഴയിൽ നടക്കുന്ന കുരുന്നുക്കൂട്ടം പരിപാടിയിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുഹീനലി ശിഹാബ് തങ്ങൾ അറിയിച്ചു. വിജയികളെ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് അലി ഫൈസി, സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി, എസ്. കെ. എസ്. ബി. വി ജില്ലാ പ്രസിഡണ്ട് ശഫീഖ് നെല്ലിക്കട്ട, സെക്രട്ടറി യാസർ അറഫാത്ത് ചെർക്കള, കൺവീനർ നാസർ ഫൈസി പാവന്നൂർ, ചെയർമാൻ ജമാൽ ദാരിമി ആലമ്പാടി തുടങ്ങിയവർ അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad