Type Here to Get Search Results !

Bottom Ad

ജല്‍സത്തുല്‍ ഖാദിരിയ്യയും സഅദിയ്യ സമ്മേളന പ്രചരണവും തിങ്കളാഴ്ച

പുത്തിഗെ:(www.evisionnews.in) ശൈഖ് മുഹ്യദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളുടെ ജീവിതം പുതു സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതിനും ആദര്‍ശ വഴിയില്‍ പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിനും വേണ്ടി എസ്.വൈ.എസ് സങ്കായംകര യൂണിറ്റ് സംഘടിപ്പിക്കുന്ന ജല്‍സത്തുല്‍ ഖാദിരിയ്യയും, ഫെബ്രുവരി 12,13,14 തീയ്യതികളില്‍ നടക്കുന്ന സഅദിയ്യ സനദ് ദാന സമ്മേളന പ്രചരണവും തിങ്കളാഴ്ച മഗ്‌രിബിന് ശേഷം മുഹ്യദ്ദീന്‍ ജുമാ മസ്ജിദില്‍ നടക്കും.
പരിപാടിയുടെ ഭാഗമായി മുഹ്യദ്ധീന്‍ മാല ആലാപനം, ഉല്‍ബോധനം, പ്രാര്‍ത്ഥന സംഗമം, പദ്ധതി അവതരണം, തബറുക് എന്നിവ നടക്കും.
സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക ജീലാനി പ്രഭാഷണം നടത്തും. പുത്തിഗെ സൗത്ത് സര്‍ക്കിള്‍ സെക്രട്ടറി ഖാലിദ് അമാനി പെര്‍ളാടം പദ്ധതി അവതരിപ്പിക്കും. ഫൈസല്‍ സഖാഫി മുഗു സഅദിയ്യ സമ്മേളന പ്രചരണ പ്രഭാഷണം നടത്തും. അബ്ദുല്ല സഅദി, എം.എ മുഹമ്മദ് കുഞ്ഞി ഹാജി, പി.അബ്ദുറഹ്മാന്‍, ഹമീദ് പി, മൊയ്തു ജി. ഉമര്‍.ജി, സീതി ഹാജി, ഉമര്‍ മാഹിന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഫാറൂഖ് സഖാഫി സ്വാഗതവും ഹബീബ് കര നന്ദിയും പറയും.

Post a Comment

0 Comments

Top Post Ad

Below Post Ad