Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ പോളി ടെക്‌നിക്ക്, സീതാംഗോളിയില്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് മഞ്ചേശ്വരത്ത് മൂന്ന് പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം

evisionnews

ഉപ്പള:(www.evisionnews.in) മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കൂമ്പളയില്‍ സര്‍ക്കാര്‍ പോളി ടെക്‌നിക്ക്് അനുവദിച്ചു. ഉപ്പള ടൗണ്‍ വികസനത്തിന് മൂന്നു കോടി രൂപയും അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പിബി അബ്ദുല്‍ റസാഖ് എംഎല്‍എ മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടി പദ്ധിതകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറുപടി പ്രസംഗത്തിലാണ് രണ്ട് പദ്ധതികളും സര്‍ക്കാര്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്്. സീതാംഗോളി ആസ്ഥാനമായി പുതിയ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ച് സര്‍ക്കാറില്‍ നിന്നും അനുമതി ലഭിച്ചതായി പിബി അബ്ദുല്‍ റസാഖ് എം.എല്‍എ അറിയിച്ചു. അംഗടിമുഗര്‍, നായ്കാപ്പ്, ബേള ചര്‍ച്ച്, മായിപ്പാടി പ്രദേശങ്ങളിലെ 15,000 കര്‍ഷകര്‍ക്കും സാധാരണ കുടുംബങ്ങള്‍ക്കും ഇതുമൂലം പ്രയോജനം ലഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad