Type Here to Get Search Results !

Bottom Ad

ആരോപണ രാഷ്‌ട്രീയം വേണോ വികസന രാഷ്‌ട്രീയം വേണോ എന്നു കേരളത്തിലെ ജനം ചിന്തിക്കും:കുഞ്ഞാലിക്കുട്ടി

പാലക്കാട്‌ :(www.evisionnews.in)ആരോപണ രാഷ്‌ട്രീയം വേണോ വികസന രാഷ്‌ട്രീയം വേണോ എന്നു കേരളത്തിലെ ജനം ചിന്തിക്കുമെന്നു വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയ്‌ക്ക്‌ പാലക്കാട്ട്‌ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്‌റ്റന്‍ കൂടിയായ മന്ത്രി.
യു.ഡി.എഫിന്റെ അജന്‍ഡ വികസനം മാത്രമാണ്‌. എല്‍.ഡി.എഫ്‌. ആരോപണങ്ങള്‍ക്ക്‌ പിന്നിലാണ്‌. എന്നാല്‍ ആരോപണങ്ങള്‍ കൊണ്ടൊന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നത്‌ ഏറ്റുപിടിച്ച്‌ നടക്കുകയാണ്‌ മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി. ഭരണം പെട്ടെന്ന്‌ കിട്ടണമെന്ന ബേജാറിലാണ്‌ ഇപ്പോള്‍ പ്രതിപക്ഷം. ഇതിന്റെ വിറളിപിടിപ്പാണ്‌ ഇപ്പോള്‍ ചാനല്‍ വെളിപ്പെടുത്തലുകളിലൂടെ ജനം കണ്ടുകൊണ്ടിരിക്കുന്നത്‌. ഈ പൂരം ഇനി ജനം സഹിക്കില്ല. വരുന്ന തെരഞ്ഞെടുപ്പിലെ കുരുക്ഷേത്രത്തില്‍ കാണാമെന്ന്‌ മാത്രമേ താന്‍ പറയുന്നുള്ളൂ.സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. എം.എം. ഹമീദ്‌ അധ്യക്ഷത വഹിച്ചു. രാവിലെ ഒറ്റപ്പാലത്തും കേരളയാത്രക്ക്‌ ഉജ്വല സ്വീകരണം ലഭിച്ചു. പാലക്കാട്ടെ വിവിധ സ്വീകരണയോഗങ്ങളില്‍ മന്ത്രി എം.കെ. മുനീര്‍, കെ.പി.എ. മജിദ്‌, എം.പിമാരായ ഇ.ടി. മുഹമ്മദ്‌ ബഷീര്‍, അബ്‌ദുള്‍ വഹാബ്‌, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അഡ്വ. എന്‍. ഷംസുദീന്‍, പി. സെയ്‌ത്‌, ഡി.എം.എ. കരീം, പി.എം. സാദിഖ്‌ അലി, മായിന്‍ഹാജി, റഹ്‌മത്തുള്ള, പി.എ. തങ്ങള്‍, പി.കെ. ഫിറോസ്‌, ഇസ്‌മയില്‍ വയനാട്‌, മരക്കാര്‍ മാരായമംഗലം, കെ.കെ. അസീസ്‌, അലവി മാസ്‌റ്റര്‍, പി.എം.എ. ജലീല്‍, പി.എം മുഹമ്മദ്‌ യൂസഫ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad