Type Here to Get Search Results !

Bottom Ad

നഗരസഭ കുടുംബശ്രി, ജനമൈത്രി പോലീസ്, കെ.ഡി.സിലാബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് നഗരസഭ കുടുംബശ്രി, ജനമൈത്രി പോലീസ്, കെ.ഡി.സി ലാബ് സംയുക്തമായി സൗജന്യ പ്രഷര്‍-ഷുഗര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.26-ാം വാര്‍ഡില്‍ നടത്തിയ ക്യമ്പ് വാര്‍ഡ് കൗണ്‍സിലര്‍ ഡോ.സല്‍വാന ഫൈസല്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ജിഗി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.കിഡ്‌നി ബോധവല്‍ക്കരണ കാര്‍ഡിന്റെ ഉല്‍ഘാടനം മുന്‍ നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല സി.ഡി.എസ് മെമ്പര്‍ ഉമ്മാലി ഉമ്മക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ്.ചെയര്‍മാന്‍ എല്‍.എ മഹ്മൂദ്ഹാജി, മുന്‍ വൈസ്.ചെയര്‍പെഴ്‌സണ്‍ താഹിറ സത്താര്‍, എം.എന്‍.യു.സി ട്രസ്റ്റ് മാനേജര്‍ സഫറുള്ള, പ്രതീപന്‍, രാജേഷ്(ജനമൈത്രി പോലീസ്),അബൂയാസര്‍ എന്നിവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad