Type Here to Get Search Results !

Bottom Ad

വ്യാപാരി സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ കാസര്‍കോടുനിന്നും 2000 പേര്‍ പങ്കെടുക്കും

evisionnews

കാസര്‍കോട്:(evisionnews.in) സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിരന്തരമായുണ്ടാകുന്ന വ്യാപാരമേഖലയെ ഇല്ലാതാക്കുന്നതരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തിന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരം നടക്കുന്ന ഫെബ്രുവി 16 ചൊവ്വാഴ്ച തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒരുലക്ഷം വ്യാപാരികള്‍ പങ്കെടുക്കുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ കാസര്‍കോടുനിന്നും 2000 പേര്‍ പങ്കെടുക്കും. എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിവന്ന പെന്‍ഷന്‍ ഇപ്പോള്‍ 25കോടി രൂപ കുടിശ്ശികയാണെന്നും, ഭക്ഷ്യോത്പന്നങ്ങള്‍ കച്ചവടംചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ബാധകമായ സാനിറ്ററി സര്‍ട്ടിഫിക്കറ്റ് സ്വര്‍ണ്ണക്കടകള്‍ക്കുമുകളിലും ചുമത്തുന്നു എന്നും ഭാരവാഹികള്‍ ആരോപിച്ചു. 1954 മുതല്‍ തുടര്‍ന്നുവരുന്ന വാടക നിയമം പുനര്‍ നിര്‍മ്മിക്കണമെന്നും, യാതൊരു മാലിന്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കും സാനിറ്ററി സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ പിന്‍വലിക്കുക തുടങ്ങി പത്തോളം ആവ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്ടാണ് സമരം. വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം.ജോസ് തയ്യില്‍, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, കോളിക്കര ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് പി.സി. ബാവ, ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ജല്ലാ പ്രസിഡന്റ് അബ്ദുള്‍കരീം സിറ്റി ഗോള്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad