Type Here to Get Search Results !

Bottom Ad

നായാട്ടുകാരെ തേടി കര്‍ണ്ണാടക വനം വകുപ്പ് പുളിങ്ങോത്ത്


ചിറ്റാരിക്കാല്‍: (www.evisionnews.in)കൊഴിച്ചാലിന് സമീപത്തെ കര്‍ണ്ണാടക വനത്തില്‍ മലാനെ വെടിവെച്ചുകൊന്ന സംഘത്തെ തിരഞ് കര്‍ണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുളിങ്ങോത്തെത്തി.

കഴിഞ്ഞ ദിവസം കര്‍ണ്ണാടക വനത്തില്‍ നിന്നും മലാനെ വേട്ടയാടിപിടിച്ച നായാട്ടു സംഘം കര്‍ണ്ണാടക വനം വകുപ്പ് ജീവനക്കാരെക്കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. വേട്ടയാടിപിടിച്ച മലാന്റെ മാംസം പങ്കിടുമ്പോഴാണ് കര്‍ണ്ണാടക വനം ജീവനക്കാര്‍ പ്രത്യക്ഷപ്പെട്ടത്. ഇവരെകണ്ട് നായാട്ടുകാര്‍ ചിതറി ഓടി. കാടിന്റെ മുക്കും മൂലയും ഇവര്‍ക്ക് വനപാലകരേക്കാള്‍ നന്നായി അറിയാവുന്നതുകൊണ്ട് ഇവരിലാരെയും പിടികൂടാന്‍ കഴിഞ്ഞില്ല. ഇതിനിടെ സംഘത്തില്‍പ്പെട്ട ഒരാളുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കര്‍ണ്ണാടക വനം വകുപ്പ് അധികാരികള്‍ക്ക് ലഭിച്ചു. ഇതോടെ സംഘത്തില്‍ ഉണ്ടായിരുന്നവരില്‍ ചിലരെ ഇവര്‍ തിരിച്ചറിഞ്ഞു. ഇവരെക്കുറിച്ചുള്ള വിവരം കര്‍ണ്ണാടക അധികാരികള്‍ കേരളാപോലീസിന് കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad