Type Here to Get Search Results !

Bottom Ad

കാന്‍ഫെസ്റ്റ് 12ന് തുടങ്ങും


കാസര്‍കോട്:(www.evisionnews.in) സാമൂഹിക സാംസ്‌കാരിക രംഗത്തെ പുരോഗതിയും ജനങ്ങളുടെ ഐക്യവും സൗഹാര്‍ദ്ദവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവരുന്ന കാസര്‍കോട് ഉത്സവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാന്‍ഫെസ്റ്റ് 2016 അറഖിലേന്ത്യാ പ്രദര്‍ശനം ഫെബ്രുവരി 12 മുതല്‍ 20 വരെ നടക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഫെബ്രുവരി 13ന് വൈകീട്ട് 7 മണിക്ക് നുള്ളിപ്പാടി അയ്യപ്പ ക്ഷേത്രത്തിനു സമീപം തയ്യാറാക്കിയ പ്രദര്‍ശന നഗരിയില്‍ വെച്ച് എന്‍.എ നെല്ലിക്കുന്ന് നിര്‍വ്വഹിക്കും. പരിപാടിയില്‍ നിന്നും ലഭിക്കുന്ന തുകയുടെ വിഹിതം ജില്ലയിലെ ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് പ്രയോചനപ്പെടുത്തും. വൈകീട്ട് 4 മണിമുതല്‍ 9മണിവരെയാണ് പ്രവേശനസമയം. വാര്‍ത്താ സമ്മേളനത്തില്‍ ഫെസ്റ്റ് ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ജനറല്‍ കണ്‍വീണര്‍ എം.കെ.രാധാകൃഷ്ണന്‍, കെ. ദിനേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad