Type Here to Get Search Results !

Bottom Ad

മോദിയോട് ഹിന്ദുമഹാസഭ: ജെ.എന്‍.യു ഹെഡ്‌ഗേവാര്‍ സര്‍വ്വകലാശാലയാക്കണം


ന്യുദല്‍ഹി:(www.evisionnews.in) ആര്‍.എസ്.എസ് അജണ്ടകള്‍ ഒന്നൊന്നായി പുറത്ത് വരുന്നു. ഏറ്റവും ഒടുവില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് ആര്‍.എസ്.എസ് സ്ഥാപകരിലൊരാളായ കെ.ബി. ഹെഡ്‌ഗേവാറിന്റെ പേരു നല്‍കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ രംഗത്ത് വന്നു. ഈ ആവശ്യം ഉന്നയിച്ച്
ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കി. പതിനഞ്ചോളം വരുന്ന ബി.ജെ.പി എംപിമാരും ഇതില്‍ ഒപ്പിട്ടിട്ടുണ്ട്. മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കും നിവേദനം ല്‍കിയിട്ടുണ്ട്. 
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല രാജ്യദ്രോഹികളുടെ താവളമാണെന്നും ഇത് അടച്ചുപൂട്ടണമെന്നുമുള്ള സംഘപരിവാര്‍ പ്രചരണങ്ങള്‍ ശക്തമാണ്. ഇതിനിടെയാണ് ഇപ്പോള്‍ സര്‍വ്വകലാശാലയുടെ പേരുമാറ്റണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയിരിക്കുന്നത്. ജെ.എന്‍.യു രാജ്യദ്രോഹികളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയും രംഗത്തെത്തിയിരുന്നു. നാല് മാസത്തേക്ക് ജെ.എന്‍.യു അടച്ചിടണമെന്നും, ഇനി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങിയ ശേഷം തുറന്നാല്‍ മതിയെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad