Type Here to Get Search Results !

Bottom Ad

ജില്ലാ വെറ്ററിനറി കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി

evisionnews

കാസര്‍കോട്:(www.evisionnews.in) മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാവെറ്ററിനറി കേന്ദ്രം 21 ന് കൃഷിവകുപ്പ് മന്ത്രി  ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക്  നടക്കുന്ന് ചടങ്ങിലാണ് കൃഷിവകുപ്പ് മന്ത്രി  കെ പി മോഹനന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുക.  അണങ്കൂരില്‍ മൂന്ന് നിലകളിലായി  പണിത വെറ്ററിനറി കേന്ദ്രത്തില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും  ആധുനിക രീതിയിലുളള ചികിത്സ ലഭിക്കും.  ഓപ്പറേഷന്‍ തീയേറ്റര്‍, എക്‌സ് റേ, സ്‌കാനിംഗ് .യൂണിറ്റുകള്‍, ലാബ്, മരുന്നുകള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഒരു കോടി രൂപ ചെലവഴിച്ചാണ് കേന്ദ്രം പണിതത്. ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ക്കായി ജില്ലാപഞ്ചായത്ത് സാക്ഷരതാമിഷന്‍ ഹാളില്‍ സംഘാടക സമിതി യോഗം  ചേര്‍ന്നു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം  ഉദ്ഘാടനം ചെയ്തു. ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. രാജഗോപാല്‍ കര്‍ത്ത അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍,ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. വി ശ്രീനിവാസന്‍, കാഞ്ഞങ്ങാട് അസിസ്റ്റന്റ്  ഡയറക്ടര്‍ ഡോ. ജി എം സുനില്‍ എന്നിവര്‍ സംസാരിച്ചു.
പി കരുണാകരന്‍ എം പിയും ജില്ലയിലെ എം എല്‍ എ മാരും രക്ഷാധികാരികളും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ വര്‍ക്കിംഗ് ചെയര്‍മാനും കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം വൈസ് ചെയര്‍പേഴ്‌സണും  മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ  എക്‌സിക്യുട്ടീവ് കമ്മിറ്റി  രൂപീകരിച്ചു.  കണ്‍വീനറായി ചീഫ് വെറ്ററിനറി  ഓഫീസര്‍ ഡോ. ശ്രീനിവാസനെ ചുമതലപ്പെടുത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ സെമിനാറുകളും കാര്‍ഷിക യന്ത്ര പ്രദര്‍ശനവും നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad