Type Here to Get Search Results !

Bottom Ad

ജാഗ്രതാ സമിതി ശില്‍പശാല നടത്തി

evisionnews

കാസർകോട്:(www.evisionnews.in) പഞ്ചായത്ത് തല ജാഗ്രതാസമിതി അംഗങ്ങള്‍ക്ക് ജില്ലാസാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന ശില്‍പശാല നടത്തി. പഞ്ചായത്ത്തല ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശില്‍ശാല സംഘടിപ്പിച്ചത്. ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. നിരവധി സമിതികള്‍ പഞ്ചായത്ത് തലത്തില്‍ നിലവിലുണ്ടെങ്കിലും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് വേണ്ടിയുളള പരമ പ്രധാനമായ സമിതിയാണ് ജാഗ്രതാസമിതിയെന്ന് അദ്ദേഹം പറഞ്ഞു. ഈ സമിതി ശരിയായ ദിശാബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങള്‍ തടയാന്‍ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ജില്ലാ വുമെണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ സര്‍ക്കാറിന്റെ ജെന്റര്‍ പോളിസി, ജാഗ്രതാ സമിതി എന്ത് എന്തിന് എങ്ങനെ?, ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സെടുത്തു. ശില്‍ശാലയില്‍ പങ്കെടുത്ത മീഞ്ച, ബദിയടുക്ക, ചെങ്കള, ചെമ്മനാട്,കാറഡുക്ക എന്നീ പഞ്ചായത്തുകളിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളും ഗാര്‍ഹിക പീഡനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ഡുകളും തെരെഞ്ഞെടുത്ത് ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്താന്‍ ശില്‍ശാലയില്‍ തീരുമാനമുണ്ടായി.ചെങ്കളഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണഭട്ട് എന്നിവര്‍ സംബന്ധിച്ചു.

keywords :jaagrda-kasaragod-panchayath

Post a Comment

0 Comments

Top Post Ad

Below Post Ad