Type Here to Get Search Results !

Bottom Ad

ഇര്‍ഫാന്‍ പത്താന്‍ മക്കയില്‍ വിവാഹിതനായി; വധു 21കാരി മോഡല്‍


ദില്ലി(www.evisionnews.in) ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന് വിവാഹം. ജിദ്ദയില്‍ നിന്നുള്ള 21 കാരി മോഡല്‍ സഫ ബെയ്ഗാണ് ഇര്‍ഫാന്റെ വധു. സൗദി അറേബ്യയിലെ മെക്കയില്‍ ഹറം ഷെരീഫിലായിരുന്നു താരത്തിന്റെ വിവാഹം. തുടര്‍ന്ന് ജിദ്ദയിലെ ട്രൈഡന്റ് ഹോട്ടലില്‍ വിവാഹ സല്‍ക്കാരവും നടന്നും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. ജിദ്ദയില്‍ നിന്നുള്ള മോഡല്‍ സഫ സെയ്ഫുമായി ഇര്‍ഫാന്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ജ്യേഷ്ഠനും ഇന്ത്യന്‍ താരവുമായ യൂസഫ് പത്താന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇര്‍ഫാന്‍ എന്നാണ് കുടുംബവൃത്തങ്ങള്‍ പറയുന്നത്. സൗദിയിലെ പ്രമുഖമായ പബ്ലിക് റിലേഷന്‍ കമ്പനിയില്‍ ജേര്‍ണല്‍ എക്‌സിക്യുട്ടീവ് എഡിറ്ററാണ് സഫ.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad