കുമ്പള:(www.evisionnews.in) വീടു കുത്തിത്തുറന്ന് രണ്ടു പവന്‍ സ്വര്‍ണ്ണവും 1.30 ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. കുമ്പള, കുക്കാറിലെ മുഹമ്മദിന്റെ വീട്ടിലാണ് കവര്‍ച്ച. ഇയാളും കുടുംബവും കഴിഞ്ഞ ദിവസം ബന്ധുവീട്ടിലേയ്ക്ക് പോയിരുന്നു. വെള്ളിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍ ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. കുമ്പള എസ്.ഐ.അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി
Post a Comment
0 Comments