Type Here to Get Search Results !

Bottom Ad

ഹൈക്കോടതി ജഡിജയെ കുറുക്കനെന്ന് വിളിച്ച മന്ത്രി കെ.സി ജോസഫിനും പണികിട്ടി

കൊച്ചി:(www) മന്ത്രി കെ.സി ജോസഫിന് എതിരെ ഹൈക്കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിച്ചു. ഫെബ്രു. 16ന് മന്ത്രി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരായ പരാമര്‍ശത്തെ തുടര്‍ന്നാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്.പരാതിയില്‍ അഡ്വക്കേറ്റ് ജനറല്‍ നിലപാടറിയിക്കാത്തതിനെ തുടര്‍ന്ന് വി ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്.
ബാര്‍ കേസില്‍ ബാറുടമകള്‍ക്കായി സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്ഗി ഹാജരായതിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചിരുന്നു. അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്ന ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു മന്ത്രി കെ സി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെടാത്ത ഒരു കേസ്സില്‍ അദ്ദേഹത്തെ വലിച്ചിഴച്ച് കൊണ്ടുവന്ന് കമന്റ് പറയാന്‍ അലക്‌സാണ്ടര്‍ തോമസിന് എന്താണ് അവകാശമെന്ന് കെസി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നു. അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്ന് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശം നിയമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഞ്ജതയുടെ തെളിവാണെന്നും കെ സി ജോസഫ് പറയുന്നു.
കമന്റ് പറയുന്നവരുടെ പൂര്‍വകാല ചരിത്രം നോക്കിയാല്‍ അവര്‍ പറയുന്നതില്‍ അത്ഭുതപ്പെടാനില്ല. ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ അറിയാതെ ഓരിയിട്ടുപോയാല്‍ കുറ്റം പറയാനാകുമോ. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ആരുടെയും അനുമതിയുടെ ആവശ്യമില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
പിന്നീട് സംഭവം വിവാദമായതിനെ തുടര്‍ന്ന് കെസി ജോസഫ് പോസ്റ്റില്‍ ചില തിരുത്തലുകള്‍ വരുത്തിയിരുന്നു. ജഡ്ജി ചായത്തൊട്ടിയില്‍ വീണ കുറുക്കനാണെന്ന് പറയുന്ന പോസ്റ്റിലെ പരാമര്‍ശമാണ് തിരുത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad