Type Here to Get Search Results !

Bottom Ad

മനോജ് വധം; പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി


evisionnews

കൊച്ചി:(www.evisionnews.) കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാവ് പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയുടെ പദവി പ്രശ്‌നമല്ലെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പറഞ്ഞുകൊണ്ടാണ് ഹൈക്കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്. 
യു.എ.പി ചുമത്തിയതിനെതിരായ ജയരാജന്റെ വാദങ്ങള്‍ കോടതി. രാഷ്ട്രീയക്കരനായതുകൊണ്ട് പ്രത്യേക പരിഗണന നല്‍കാനാകില്ല. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. മനോജിനോട് ജയരാജനല്ലാതെ മറ്റാര്‍ക്കും വ്യക്തിവൈരാഗ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
കേസില്‍ ആദ്യഘട്ടത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചപോഴും ജയരാജന് ഇതില്‍ പങ്കളുതായ സി.ബി.ഐയുടെ പക്കല്‍ തെളിവുകളുണ്ടായിരുന്നില്ലെന്നും തുടര്‍ന്നുള്ള ഘട്ടങ്ങളിലും ജയരാജനെ കേസില്‍ പ്രതിചേര്‍ത്തിരുന്നില്ലെന്നും ജയരാജന്റെ അഭിഭാഷകന്‍ വാദിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പെട്ടെന്നാണ് ജയരാജനെ കേസില്‍ പ്രതി ചേര്‍ത്തത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി
key words;hicort-judmnt-p-jayarajan

Tags

Post a Comment

0 Comments

Top Post Ad

Below Post Ad