Type Here to Get Search Results !

Bottom Ad

അനധികൃത ചരക്കുവാഹനങ്ങള്‍ക്കെതിരെ നടപടി


കാസര്‍കോട്:(www.evisionnews.in)അനധികൃതമായി കേരളത്തിനകത്തു സര്‍വ്വീസ് നടത്തിയ അന്യസംസ്ഥാന ചരക്കുവാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. മുഖ്യമായും സിമെന്റ് ഗോഡൗണുകളിലേക്ക് ലോഡുമായി വരുന്ന വാഹനങ്ങളാണ് സിമെന്റ് ഡീലര്‍മാരുടെ ഒത്താശയോടെ ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ചുകൊടുത്ത് കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത്. 

ജില്ലയില്‍ വിവിധ മേഖലകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ കെ രാജീവന്റെ നേതൃത്വത്തില്‍ കര്‍ശന നിയമ നടപടികള്‍ ആരംഭിച്ചത്. ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട്, വെളളരിക്കുണ്ട്, രാജപുരം, പെരിയ, ഉദുമ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറ് വാഹനങ്ങള്‍ സംഘം കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വാഹനങ്ങളില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.

പരിശോധനയില്‍ ആര്‍ ടി ഓഫീസിലെ എ എം വി മാരായ വി രമേശന്‍, സൂരജ് മൂര്‍ക്കോത്ത് എന്നിവരും പങ്കെടുത്തു. അനധികൃത സര്‍വ്വീസ് പൂര്‍ണ്ണമായും അവസാനിക്കുന്നതു വരെ പരിശോധന തുടരുമെന്ന് ആര്‍ ടി ഒ പി എച്ച് സാദ്ദിക്ക് അലി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad