Type Here to Get Search Results !

Bottom Ad

ദുബായില്‍ നിന്ന് കപ്പലില്‍ കൊച്ചി തുറമുഖത്തു കൊണ്ടു വന്ന വിദേശ നിര്‍മ്മിത കാറിന്റെ ഇന്ധന ടാങ്കില്‍ നിന്ന് 7 കിലോ സ്വര്‍ണം പിടികൂടി.


കാഞ്ഞങ്ങാട്: (www.evisionnews.in)  ദുബായില്‍ നിന്ന് കപ്പലില്‍ കൊച്ചി തുറമുഖത്തു കൊണ്ടു വന്ന വിദേശ നിര്‍മ്മിത കാറിന്റെ ഇന്ധന ടാങ്കില്‍ നിന്ന് 7 കിലോ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയായ മൊയ്തീന്‍ കുഞ്ഞിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു കാഞ്ഞങ്ങാട്, നീലേശ്വരം സ്വദേശികളായ രണ്ട് പേരുടെ വീടുകളില്‍ കസ്റ്റംസ് സംഘം റെയ്ഡ് നടത്തി. ദുബായില്‍ ബിസിനസ് നടത്തുന്ന കാഞ്ഞങ്ങാട് അതിഞ്ഞാലിലെ ഷബീര്‍ അലി, നീലേശ്വരം കോട്ടപ്പുറത്തെ സി.പി സിയാദ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. മംഗലാപുരം സ്വദേശി മൊയ്തീന്‍ കുഞ്ഞി എന്നയാളുടെ പേരിലാണ് കാര്‍ കൊച്ചി തുറമുഖത്തെത്തിയത്. കസ്റ്റംസിന്റെ ക്ലിയറന്‍സ് കഴിഞ്ഞ് മൊയ്തീന്‍ കുഞ്ഞി കാറെടുക്കാന്‍ കൊച്ചിയില്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ടു പേരെ കുറിച്ചുള്ള വിവരം ലഭിച്ചത്. വീടുകളില്‍ നിന്ന് കാര്യമായതൊന്നും കസ്റ്റംസിന് ലഭിച്ചില്ലെന്നാണ് സൂചന. അരക്കിലോ ഗ്രാം വീതമുള്ള 14 സ്വര്‍ണമാലകളാക്കിയാണ് കാറിന്റെ ഇന്ധനടാങ്കില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. 

key words;gold-smugling-kovhi-by-car

Post a Comment

0 Comments

Top Post Ad

Below Post Ad