Type Here to Get Search Results !

Bottom Ad

സ്വര്‍ണ വിതരണക്കാരനെ അടിച്ചുവീഴ്ത്തി കവര്‍ച്ച സംഘത്തലവന്‍ അറസ്റ്റില്‍


കാസര്‍കോട്:(www.evisionnews.in) കെ.പി.ആര്‍ റാവു റോഡില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപം സ്വര്‍ണ വിതരണക്കാരനെ അടിച്ചുവീഴ്ത്തി 1.318 കിലോ ഗ്രാം സ്വര്‍ണവും 4,36,350 രൂപയും തട്ടിപ്പറിച്ച കേസിലെ മുഖ്യപ്രതി ഗുജ്‌രി ഹമീദ് എന്ന ഹമീദ്് പൊലീസ് പിടിയിലായി. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരുന്നു അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി ടോണി(50)യെ അക്രമിച്ചാണ് കവര്‍ച്ച നടത്തിയത്. സംഭവത്തിന് പിന്നില്‍ നാലംഗ സംഘമാണെന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.ജനുവരി 12ന് രാത്രി ഏഴര മണിയോടെയാണ് സ്വര്‍ണ്ണവും പണവും തട്ടിപ്പറിച്ചത്. തിങ്കളാഴ്ച 80 കിലോ കഞ്ചാവുമായി ഡെസ്റ്റര്‍ കാര്‍ മഞ്ചേശ്വരം പൊലീസ് പിടിച്ചിരുന്നു. ഇതിന് പിന്നിലും ഗുജ്‌രിഹമീദാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കവര്‍ച്ചയുടെ തലച്ചോര്‍ വിടഌിലെ ജ്വല്ലറി സെയില്‍സ്മാനായ മന്‍സൂറാണെന്ന് പൊലീസ് ഉറപ്പിച്ചു.

വിടഌില്‍ സ്വര്‍ണ്ണ വിതരണത്തിനെത്തിയ ടോണിയുടെ നീക്കങ്ങള്‍ കവര്‍ച്ചാസംഘത്തിന് കൈമാറിയത് മന്‍സൂറാണ്. ജ്വല്ലറിയിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സെയില്‍സ്മാനായ മന്‍സൂറിന്റെ നീക്കങ്ങള്‍ സംശയമുണ്ടാക്കിയത്. മന്‍സൂര്‍ ടോണിയെ നോക്കി ആരെയോ ഫോണ്‍ ചെയ്യുന്നതും ഇടയ്ക്ക് പുറത്തിറങ്ങുന്നതും ക്യാമറ ദൃശ്യത്തിലുണ്ട്. മന്‍സൂറിനെ പൊലീസ് സംഘം അന്വേഷിച്ചെത്തുമ്പോഴേക്കും ഒളിവില്‍ പോയിരുന്നു. 

മന്‍സൂര്‍ ടോണിയെ കുറിച്ചുള്ള വിവരം നല്‍കിയത് വിടഌിലെ പൂഴി മാഫിയ തലവന്‍ റാസിക്കിനാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. റാസിക്കിന് വിടഌപൊലീസില്‍ നല്ല സ്വാധീനമുണ്ടത്രെ. സ്വന്തമായി ചാര നിറത്തിലുള്ള സ്വിഫ്റ്റ് കാറുമുണ്ട്. റാസിക്കിനെ പിടിക്കാന്‍ എത്തുമ്പോഴേക്കും റാസിക്കും പൊലീസിന്റെ നീക്കം മണത്തറിഞ്ഞ് രക്ഷപ്പെട്ടിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad