Type Here to Get Search Results !

Bottom Ad

ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചാ ശ്രമം; ഒളിക്യാമറയില്‍ കുടുങ്ങിയത് സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറി


തൃക്കരിപ്പൂര്‍:(www.evisionnews.in)ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ യുവാവിന്റെ ദ്യശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ കുടുങ്ങി. കൈക്കോട്ടുകടവിലെ ഗള്‍ഫുകാരനായ പൂവളപ്പില്‍ യൂനുസിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. യൂനുസും കുടുംബവും ഗള്‍ഫിലാണ്. തിങ്കളാഴ്ച രാവിലെയാണ് കവര്‍ച്ചാശ്രമം പുറത്തറിഞ്ഞത്
വീട്ടില്‍ നിന്നും സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടില്ല. സി സി ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിന്റെ ചിത്രം കിട്ടിയത്.ഇയാള്‍ സി പി എമ്മിന്റെ മുന്‍ വയലോടി ബ്രാഞ്ച് സെക്രട്ടറി സി രാഘവനാണ്. രാഘവന്‍ ഒളിവിലാണ്.
വീട് കവര്‍ച്ചാശ്രമത്തിനിടയില്‍ ഒളിക്യാമറയില്‍ കുടുങ്ങിയയാള്‍ സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറിതന്നെയാണെന്ന് പാര്‍ട്ടി നേതാവ് വി.പി.പി മുസ്ഥഫ ഇ-വിഷന്‍ ന്യുസിനോട് പറഞ്ഞു.രണ്ട് വര്‍ഷം മുമ്പ് വരെ ഇയാള്‍ ബ്രാഞ്ചി സെക്രട്ടറിയായിരുന്നു.എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും പാര്‍ട്ടി അംഗമല്ലെന്നും മുസ്തഫ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad