കാസര്‍കോട്:(www.evisionnews.in)രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്മരണാര്‍ത്ഥം കേരള-കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ഗോവിന്ദപൈ സ്മാരക സാംസ്‌കാരിക കേന്ദ്രം - ഗിളിവിണ്ടു- മാര്‍ച്ച് ആറിന് ഉദ്ഘാടനം ചെയ്യും. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കര്‍ണ്ണാടക മുഖ്യമന്ത്രി ബി സിദ്ധരാമയ്യയും സംയുക്തമായാണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നത്. ഇതിന് മുന്നോടിയായി ഗിളിവിണ്ടു പദ്ധതി മാനേജിംഗ് ട്രസ്റ്റി ഡി കെ ചൗട്ടയുടെ അധ്യക്ഷതയില്‍ കവിയുടെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി രൂപീകരിച്ചു. സമിതി എക്‌സിക്യുട്ടീവ് ചെയര്‍മാന്മാരായി മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുള്‍ റസാഖിനെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിനെയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫിനെയും മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്‍ അസീസിനെയും മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്പുവിനെയും തെരെഞ്ഞെടുത്തു. സ്വാഗതസംഘം ചെയര്‍മാനായി ഡി കെ ചൗട്ടയെയും കണ്‍വീനറായി കെ ആര്‍ ജയാനന്ദനെയും ട്രഷററായി സുഭാഷ് ചന്ദ്ര കണ്വതീര്‍ത്ഥയെയും പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖറിനെയും വൈസ് ചെയര്‍മാനായി ദക്ഷിണ കന്നഡ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദറിനെയും സ്റ്റേജ് ആന്റ് ഡെക്കറേഷന്‍ കമ്മിറ്റി ചെയര്‍മാനായി തേജോമയെയും എന്‍ര്‍ടെയിന്‍മെന്റ് കമ്മിറ്റി ചെയര്‍മാനായി ജയപ്രകാശിനെയും കണ്‍വീനറായി ഉമേഷ് സാലിയാനെയും തെരെഞ്ഞെടുത്തു. 250 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. യോഗത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട് എ കെ എം അഷ്‌റഫ്, വൈസ് പ്രസിഡണ്ട് മമത ദിവാകരന്‍, എന്‍മകജെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ എ ആയിഷ, ട്രസ്റ്റി ഡോ. രാമാനന്ദ ബനാറി, ട്രസ്റ്റി ട്രഷറര്‍ ബി വി കക്കിലായ, എച്ച് എസ് കെ ജയലക്ഷ്മി, സത്യനാരായണ തന്ത്രി, എസ് വി ഭട്ട്, സര്‍വ്വേശ്വര ഭട്ട്, പ്രൊഫസ്സര്‍ ദിനേഷ് കുമാര്‍, മഹാലിംഗേശ്വര,ഡോ. ബേസി ഗോപാലകൃഷ്ണ ഭട്ട് എന്നിവര്‍ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഭവനിക ഓഡിറ്റോറിയത്തില്‍ യക്ഷഗാനം, കഥകളി, നാടകം തുടങ്ങിയ സാംസ്‌കാരികപരിപാടികള്‍ അരങ്ങേറും.
Post a Comment
0 Comments