Type Here to Get Search Results !

Bottom Ad

അഗ്‌നിബാധയില്‍ നഷ്ടം 17 ലക്ഷം കടയുടമ നാടകീയമായി പോലീസിലെത്തി

കാഞ്ഞങ്ങാട് : (www.evisionnews.in)ദുരൂഹതകള്‍ നിറഞ്ഞ കാഞ്ഞങ്ങാട്ടെ വ്യാപാരസ്ഥാപനത്തിലെ അഗ്നിബാധയെ സംബന്ധിച്ച പരാതിയുമായി കടയുടമ നാലുദിവസത്തിന് ശേഷം നാടകീയമായി പോലീസിലെത്തിയത് പുതിയ ദുരൂഹതകള്‍ സൃഷ്ടിച്ചു.
കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപത്തെ സ്മാര്‍ട് ബുക്ക് സ്റ്റാള്‍ ഞായറാഴ്ച പുലര്‍ച്ചെ ജനുവരി 31 ന് ഭാഗികമായി കത്തിനശിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. 45 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചുവെന്നാണ് സ്ഥാപന ഉടമകള്‍ അന്ന് ഫയര്‍ഫോഴ്‌സിനോടും മാധ്യമങ്ങളോടും പറഞ്ഞത്. എന്നാല്‍ ഇന്നലെ സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരിലൊരാളായ പടിമരുതിലെ ജേക്കബിന്റെ മകന്‍ ബിജുജേക്കബ് പോ ലീസില്‍ നല്‍കിയ പരാതിയില്‍ 17 ലക്ഷം നഷ്ടം സംഭവിച്ചുവെന്നാണ് വ്യക്തമാക്കിയത്.
സ്ഥാപനം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയി ല്‍ 40 ലക്ഷം രൂപക്ക് ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ വായ്പ നല്‍കിയ ധനകാര്യ സ്ഥാപനം 15ലക്ഷം രൂപ ക്കും ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. 10 പേര്‍ ചേര്‍ന്നാണ് ഈ സ്ഥാ പനം തുടങ്ങിയത്. ഇന്‍ഷൂറ ന്‍സ് ഏജന്റ് ബാലയും സ്മാ ര്‍ട് ബുക്ക് സ്റ്റാളില്‍ പാര്‍ട്ണറാണ്. ബാല മുഖേനയാണ് സ്മാര്‍ട് ബുക്ക് സ്റ്റാള്‍ ഇന്‍ ഷൂര്‍ ചെയ്തിരിക്കുന്നത്. അ ഗ്‌നിബാധ സംബന്ധിച്ച് ഹൊ സ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad