Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ പട്ടിണി സമരം വിജയിച്ചു സമരം പിന്‍വലിച്ചു

evisionnews

തിരുവനന്തപുരം:(www.evisionnews.in) എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സെക്രട്ടറിയേറ്റിന് മുമ്പില്‍ 9 ദിവസമായി നടത്തുന്ന സമരം പര്യവസാനത്തിലേക്ക്. കാസര്‍കോട്ടെ ദുരിതബാധിതരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.അല്‍പ സമയം മുമ്പാണ് സമരസമിതിയുമായി നടത്തിയ ചര്‍ച്ചക്ക്‌ശേഷം മുഖ്യമന്ത്രി അറിയിച്ചതാണിത്.സമരക്കാര്‍ ഉന്നയിച്ച ഒട്ടുമിക്ക ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത് നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനം ആയിട്ടുണ്ട്. 610 ദുരിതബാധിതരെക്കൂടി അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. മാറ്റിവെച്ച മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി അവസാനവനാരം നടത്തും. ഡോ.ജയരാജ് ചെയര്‍മാനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.ഡോ.അഷ്‌റഫും, ഡോ. അശീലും ഇതില്‍ അംഗങ്ങളാണ്. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നിയോഗിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് 20000 രൂപ അധിക വേതനം നല്‍കും . തുടങ്ങിയവയാണ് സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍.

മുഖ്യമന്ത്രിക്ക് പുറമെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ (ഉദുമ), ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), സമരസമിതിനേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ , ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികളും ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു.തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതറിഞ്ഞ് സമരസമിതി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ ആഹ്ലാദ നൃത്തം ചവിട്ടി.സമരം പിന്‍വലിച്ചതായി സമരസമിതി അറിയിച്ചു.പ്രതിപക്ഷ നേതാവ് വി.എസ് അച്യതാന്ദനാണ് സമര പന്തലിലെത്തി സമരംപിന്‍വലിച്ചതായി പ്രഖ്യാപനം നടത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad