കാസര്‍കോട്:(www.evisionnews.in)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി നടത്തുന്ന സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിലേക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചു വരുന്നു. ഈ സാഹചര്യത്തില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പിലേയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുളള തീയ്യതി ഈ മാസം 29 വരെ നീട്ടി. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിലേക്കായി പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ തൊട്ടടുത്ത പ്രാഥമിക,കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.
Post a Comment
0 Comments