Type Here to Get Search Results !

Bottom Ad

എഡ്യുഫെസ്റ്റ് സംഘടിപ്പിച്ചു


കാസര്‍കോട്:(www.evisionnews.in) എസ്.എസ്.എ കാസര്‍കോട്, ബി.ആര്‍.സി കുമ്പള എന്നിവയുടെ ആഭിമുഖ്യത്തില്‍ കുമ്പള മട്ടംകുഴി ജി.ഡബ്ല്യു.എല്‍.പി സ്‌കൂളില്‍ എഡ്യുഫെസ്റ്റ് 2016 സംഘടിപ്പിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പ്രേമലത അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റിചെയര്‍മാന്‍ എ.കെ ആരിഫ്, ഗ്രാമ പഞ്ചായത്ത് 
അംഗം രമേഷ് ഭട്ട്, പുഷ്പലത, പി.ടി.എ പ്രസിഡന്റ് കൊഗ്ഗു, ബി.പി.ഒ ഇന്‍ചാര്‍ജ്ജ് യൂസഫ് കൊട്ടിയാടി, റിട്ട: പ്രിന്‍സിപ്പാള്‍ പ്രേമലത എന്നിവര്‍ സംസാരിച്ചു. ബി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ സതീശന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ രാമചന്ദ്രഭട്ട് നന്ദിയും പറഞ്ഞു. ചടങ്ങില്‍ സ്‌കൂളിന് പുതുതായി പണിത പാചകപ്പുര പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ഡരീകാക്ഷ ഉല്‍ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് തനത് ഫണ്ട് 3.72 ലക്ഷം രൂപ ചെലവഴിച്ചാണ് പാചകപ്പുര പണിതത്. 

Post a Comment

0 Comments

Top Post Ad

Below Post Ad