Type Here to Get Search Results !

Bottom Ad

ഡിവൈഎഫ്‌ഐ കാസറഗോഡ് റെയില്‍വേസ്റ്റേഷനു മുന്നില്‍ സായാഹ്‌ന ധര്‍ണ സംഘടിപ്പിച്ചു.


കാസറഗോഡ്:(www.evisionnews.in) ഹ്രസ്വദൂര ട്രെയിന്‍ ടിക്കറ്റിന്റെ സമയപരിധി മൂന്നുമണിക്കൂറായി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കാസറഗോഡ് റെയില്‍വേസ്റ്റേഷനു മുന്നില്‍ സായാഹ്‌ന ധര്‍ണ സംഘടിപ്പിച്ചു. റെയില്‍വേയില്‍ ജനക്ഷേമ പദ്ധ്യതികള്‍ വെട്ടിക്കുറയ്ക്കുതിന്റെ ഭാഗമായാണ് ഈ നീക്കം. സമയത്ത് ഓടാത്ത ട്രെയിനുകളില്‍ ഹ്രസ്വദൂരത്തെക്കേടുത്ത ടിക്കറ്റുകളുടെ സമയപരിധി കുറയ്ക്കുന്നത് യാത്രക്കാരെ പ്രതിസന്ധിയിലാക്കും. യാത്രക്കാരെ ദ്രോഹിക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് റെയില്‍വേ പിന്‍മാറണമൊവശ്യപ്പെട്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉല്‍ഘാടനം ചെയ്തു. അനില്‍ ചെിക്കര അദ്ധ്യക്ഷനായി എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ബി വൈശാഖ്. എന്‍കെ പ്രണയ, സുഭാഷ്പാടി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad