Type Here to Get Search Results !

Bottom Ad

ജില്ലയില്‍ 78482 പേര്‍ക്കുള്ള സാമൂഹികപെന്‍ഷന്‍ കുടിശ്ശികയും പ്രവാസി ധനസഹായവും ആറിന് വിതരണം ചെയ്യും.ജില്ലാ കളക്ടര്‍

കാസര്‍കോട്:(www.evisoinnews.in) വിവിധക്ഷേമ പെന്‍ഷനുകള്‍ പോസ്റ്റോഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് മുഖാന്തിരം ലഭിക്കാത്ത, ജില്ലയിലെ 78482 ഗുണഭോക്താക്കള്‍ക്ക് ചെക്കുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അറിയിച്ചു. 2015 സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കുടിശിക ഉള്‍പ്പടെ 23 കോടിയോളം രൂപയുടെ ചെക്കാണ് വിതരണം ചെയ്യുന്നത്.
ഈ മാസം ആറിന് വൈകുന്നേരം നാലിന്് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ചെക്ക് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കര്‍ഷക ക്ഷേമ, കാര്‍ഷിക വികസന വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കും. ജില്ലയിലെ 38 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും മൂന്ന് നഗരസഭാ അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരും ഗുണഭോക്താക്കള്‍ക്കുളള ചെക്കുകള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങും. തദ്ദേശ സ്ഥാപന തലത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗുണഭോക്താക്കള്‍ക്ക് ചെക്ക് കൈമാറും. ശയ്യാവലംബികളായ ഗുണഭോക്താക്കള്‍ക്ക് ചെക്ക് വീട്ടില്‍ എത്തിക്കും.
പ്രവാസി വകുപ്പിന്റെ ധനസഹായം 62 ഗുണഭോക്താക്കള്‍ക്ക് ചടങ്ങില്‍ പി കരുണാകരന്‍ എം.പി വിതരണം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും.എം എല്‍ എ മാരായ പി ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്‍(ഉദുമ), ഇ ചന്ദ്രശേഖരന്‍ കെ കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍ ) ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജി സി ബഷീര്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹിം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ചായിന്റടി, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിനാ സലീം സംസാരിക്കും. ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ മുഖ്യ പ്രഭാഷണം നടത്തും.ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ നഗരസഭാ അദ്ധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad