കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ അണങ്കൂറില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് പുതുതായി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം 29 ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ പി മോഹനന് നിര്‍വ്വഹിക്കും. ഒരു കോടി അറുപത്തയ്യായിരം രൂപ മുതല്‍മുടക്കിലാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായത്. 2010 ല്‍ നിര്‍മ്മാണമാരംഭിച്ച കെട്ടിടത്തില്‍ മീറ്റിംഗ് ഹാള്‍, ക്ലിനിക്കല്‍ ലാബ്, എക്സാമിനേഷന് റൂം തുടങ്ങിയ ഇരുപതോളം മുറികളാണ് സജ്ജമാക്കിയിട്ടുളളത്. തെരുവ് നായ വന്ധ്യംകരണ പരിപാടിയുടെ കേന്ദ്രവും ഇവിടെ ആരംഭിക്കും.
Post a Comment
0 Comments