കാസര്‍കോട്:(www.evisionnews.in)കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന് യാത്രയയപ്പ് നല്കി. ജില്ലാഭരണകൂടം സംഘടിപ്പിച്ച കാസര്‍കോട് മഹോത്സവ് പോലുളള പരിപാടികള്‍ക്ക് കുടുംബശ്രീ മികച്ച സേവനമാണ് നല്‍കിയതെന്ന് ജില്ലാകളക്ടര്‍ അനുസ്മരിച്ചു.സമര്‍പ്പണ മനോഭാവവും സേവനസന്നദ്ധതയുമുളള ജില്ലാകളക്ടര്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്ഗദര്ശിയായിരുന്നുവെന്ന് ജില്ലാകോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക പറഞ്ഞു. ജില്ലാകളക്ടര്ക്കുളള ഉപഹാരം അദ്ദേഹം സമര്‍പ്പിച്ചു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ചടങ്ങില്‍ എ ഡി എം എച്ച് ദിനേശന്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) ബി അബ്ദുള്‍ നാസര്‍, ജില്ലാ മിഷന് അസി. കോര്‍ഡിനേറ്റര്‍ വിജയന് എന്നിവര്‍ സംസാരിച്ചു. സി ഡി എസ് ചെയര്പേഴ്സണ്മാര്, ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭങ്ങളുടെ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
Post a Comment
0 Comments