ന്യൂദല്‍ഹി:(www.evisionnews.in) എ.ബി.വി.പിയില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് രാജിവെച്ച പ്രവര്‍ത്തകന്‍. ജെ.എന്‍.യുവില്‍ നിന്നും പുറത്തിറങ്ങിയാല്‍ ആക്രമിക്കുമെന്നാണ് എ.ബി.വി.പി ഭീഷണി. എ.ബി.വി.പി ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച പ്രദീപ് നര്‍വാല്‍ പറഞ്ഞു. 'ജെ.എന്‍.യുവില്‍ കഴിയുന്നിടത്തോളം കാലമേ സുരക്ഷിതനായി ഇരിക്കാന്‍ പറ്റൂ എന്നു പറഞ്ഞ് ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എ.ബി.വി.പി അംഗങ്ങള്‍ ഭീഷണിപ്പെടുത്തി. ഞാന്‍ പുറത്തിറങ്ങുന്ന നിമിഷം ആക്രമിക്കപ്പെടും.' പ്രദീപ് നര്‍വാല്‍ പറഞ്ഞു. രാജി തീരുമാനം പിന്‍വലിക്കാന്‍ എ.ബി.വി.പി പ്രവര്‍ത്തകരില്‍ നിന്നും സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ തന്റെ തീരുമാനം അന്തിമമാണ്. ഇനി തിരിച്ചുപോകില്ലെന്നും പ്രദീപ് വ്യക്തമാക്കി.
Post a Comment
0 Comments