Type Here to Get Search Results !

Bottom Ad

ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ ക്രിക്കറ്റ് മത്സരം; കാസര്‍കോട് ഫൈനലില്‍

കാസറഗോഡ്  (www.evisionnews.in)തലശ്ശേരിയില്‍ നടക്കുന്ന ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തില്‍ കാസര്‍കോട് ടീം ഫൈനലില്‍ കടന്നു. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ മൂന്നു വിക്കറ്റ് പരാജയപ്പെടുത്തിയാണ് കാസര്‍കോട് ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റു ചെയ്ത കണ്ണൂര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടി. സര്‍ഷാദ് പുറത്താകാതെ 53 റണ്‍സും മുഹമ്മദ് നൗഫല്‍ ടി.എച്ച് നാലു വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റ് ചെയ്ത കാസര്‍കോട് ജില്ലാ ടീം 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മന്‍സൂര്‍ ടി.എം 33, കബീര്‍ 23 റണ്‍സുകള്‍ നേടി.

 keywod; criket-association-ksd-final
Tags

Post a Comment

0 Comments

Top Post Ad

Below Post Ad