Type Here to Get Search Results !

Bottom Ad

പോത്തിനെ കൊണ്ടുപോകുന്ന ടെമ്പോ തടഞ്ഞ് ആക്രമം; ഒരാൾ കൂടി അറസ്റ്റില്‍.

evisionnews


കാസര്‍കോട്: പോത്തിനെ കൊണ്ടുപോവുകയായിരുന്ന ടെമ്പോ തടഞ്ഞ് നിര്‍ത്തി യുവാവിന് നേരെ കത്തി വീശുകയും വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത നാലംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കേളുകുന്ന് ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സന്തോഷ് എന്ന ബജെ സന്തോഷാ(28)ണ് അറസ്റ്റിലായത്. 
ഷിരിബാഗിലുവിലെ മുഹമ്മദ് അഷ്‌റഫി(29)നെ അക്രമിച്ച കേസിലാണ് സന്തോഷിനെ ഇന്നലെ അടുക്കത്ത്ബയലില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ജനുവരി 17ന് വൈകിട്ട് നാലര മണിക്ക് ഷിരിബാഗിലു ആസാദ് നഗറില്‍ വെച്ചാണ് സംഭവം  പോത്തിനെയും കൊണ്ട് പോവുകയായിരുന്ന കെ.എല്‍14എം 7450 ടെമ്പോ തടഞ്ഞ് നിര്‍ത്തി ഒരാള്‍ കത്തി വീശുകയും മറ്റു മൂന്നു പേര്‍ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ഉടന്‍ പൊലീസ് സ്ഥലത്തെത്തി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ക്രീറ്റ് ജോലി ചെയ്യുന്ന ഷിരിബാഗിലു ഭഗവതി നഗറിലെ ഉദയകുമാ(30)റാണ് അന്ന് അറസ്റ്റിലായത്. കേസിലെ രണ്ട് പേരെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad