Type Here to Get Search Results !

Bottom Ad

ഖാസി കേസ്: കോടതി വിധി സ്വാഗതാര്‍ഹം

കാസര്‍കോട്:(www.evisionnews.in).ഖാസി സി.എം. ഉസ്താദ് വധത്തെ, കേസ് അന്വേഷിച്ച സി.ബി.ഐ ആത്മഹത്യയാക്കി മാറ്റി കേസ് അവസാനിപ്പിക്കാനുള്ള ശ്രമത്തെ കോടതി വിധിയിലൂടെ അട്ടിമറിക്കപ്പെട്ടു. കേസ് അന്വേഷിച്ചിരുന്ന അന്വേഷണ സംഘം ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം മരണത്തെ ആത്മഹത്യയാക്കി മാറ്റാന്‍ ആദ്യഘട്ടത്തില്‍ തന്നെ ശ്രമിച്ചിരുന്നു. അവസാനം കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ അന്വേഷണം നടത്താതെ ആത്മഹത്യയാക്കി പെട്ടെന്ന് അവസാനിപ്പിക്കാനുള്ള ശ്രമത്തെയാണ് കോടതിയുടെ ഇടപെടല്‍ മൂലം ഇല്ലാതാക്കിയത്. ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഇതൊന്നും അന്വേഷിക്കാതെയുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. സി.ബി.ഐ കേസ് പുനരന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. കോടതിവിധിയെ ഖാസി സി.എം. ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി യോഗം സ്വാഗതം ചെയ്തു. യോഗത്തില്‍ ഡോ. സുരേന്ദ്രനാഥ്, അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, ഇ. അബ്ദുല്ലക്കുഞ്ഞി, അബ്ദുല്‍ ഖാദര്‍ സഅദി, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുല്ലക്കുഞ്ഞി ഹാജി ചെമ്പരിക്ക, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, മൊയ്തീന്‍കുഞ്ഞി ഹാജി കോളിയടുക്കം തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad