Type Here to Get Search Results !

Bottom Ad

വിണ്ടും കോടതിക്ക് അകത്തും പുറത്തും സംഘട്ടനം കനയ്യകുമാറിന് മര്‍ദ്ദനം


ന്യൂദല്‍ഹി:(www.evisionnews.in) രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ ബി.ജെ.പി അഭിഭാഷകര്‍ മര്‍ദ്ദിച്ചു. കനയ്യകുമാറിന്റെ മുഖത്ത് അഭിഭാഷകര്‍ അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. വന്ദേമാതരം മുദ്രാവാക്യം വിളിച്ചാണ് അഭിഭാഷകര്‍ രംഗത്തെത്തിയത്.

പട്യാല കോടതിക്കുള്ളില്‍ കഴിഞ്ഞ ദിവസം അക്രമം അഴിച്ചുവിട്ട ആര്‍.എസ്.എസ് - ബി.ജെ.പി അനുകൂല അഭിഭാഷകര്‍ തന്നെയാണ് ഇന്നും അക്രമം അഴിച്ചുവിട്ട് കനയ്യകുമാറിനെ മര്‍ദ്ദിച്ചത്.
കനത്ത പ്രതിഷേധത്തിനിടെയായിരുന്നു കനയ്യ കുമാറിനെ കോടതിയിലേക്ക് കൊണ്ടുവന്നത്. ഒന്നാം നമ്പര്‍ ഗെയ്റ്റ് വഴി കനയ്യകുമാറിനെ കൊണ്ടുവരാന്‍ അഭിഭാഷകര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ആറാം നമ്പര്‍ ഗേറ്റുവഴി കോടതിക്കുള്ളില്‍ കൊണ്ടുവരികയായിരുന്നു.

ജീപ്പില്‍ നിന്നും പുറത്തിറക്കുന്നതിനിടെ കനയ്യകുമാറിനെ ബി.ജെ.പി അഭിഭാഷകര്‍ മര്‍ദ്ദിക്കുകയായിരുന്നു. 
സംഭവത്തില്‍ കര്‍ശന നടപടി വേണമെന്നും വിഷയത്തില്‍ പത്ത് മിനുട്ടിനകം വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.

മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളും അക്രമികള്‍ തകര്‍ത്തു. ദേശീയപതാക കൈയിലേന്തി വന്ദേമാതരം ജയ് ഭാരത് മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ആര്‍.എസ.എസ് അനുകൂല അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ തല്ലിപ്പൊളിക്കുകയും മറ്റ് അഭിഭാഷകരെ ആക്രമിക്കുകയും ചെയ്തത്. പുറത്തുനിന്നുള്ള ഒരു അഭിഭാഷകരെയും കോടതിക്കുള്ളില്‍ കയറാന്‍ ഇവര്‍ അനുവദിച്ചില്ല. അതേസമയം കോടതിയില്‍ അക്രമം അഴിച്ചുവിട്ടത് പൂര്‍ണമായും അഭിഭാഷകരല്ലെന്നും അഭിഭാഷരുടെ വസ്ത്രം ധരിച്ച് അകത്ത് കടന്ന ബി.ജെ.പി പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടുണ്ട്.

പോലീസിന്റെ ഒത്താശയോടെയാണ് ഇവര്‍ അകത്തുകടന്നതെന്നും ആക്ഷേപമുണ്ട്. കന്നയ്യകുമാറിന്റെ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് രാവിലെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നത് അനിവാര്യമാണെന്നും ഇന്ന് കനയ്യ കുമാറിനെ പാട്യാല കോടതിയില്‍ ഹാജരാക്കുമ്പോള്‍ 20 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു


Tags

Post a Comment

0 Comments

Top Post Ad

Below Post Ad