Type Here to Get Search Results !

Bottom Ad

പട്ടയം നഷ്ടപ്പെട്ട ഏഴ് പേര്‍ക്ക് പട്ടയം വിതരണം ചെയ്തു

evisionnews

ബദിയഡുക്ക:(www.evisionnews.in)ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നടത്തിയ അദാലത്തില്‍ പട്ടയം നഷ്ടപ്പെട്ട ഏഴ് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പകരം പട്ടയം നല്‍കി. കുടുംബശ്രീ ജില്ലാമിഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ ബദിയഡുക്കയിലാണ് പരാതി പരിഹാര അദാലത്ത് നടന്നത്. കാര്യാട്, പെരിയടുക്കം, ദര്‍ഭത്തടുക്ക, കാടമന, പെര്‍ഡാല, മുണ്ട്യത്തടുക്ക എന്നീ പട്ടികവര്‍ഗ്ഗ കോളനി നിവാസികളുടെ പരാതികളാണ് ബദിയഡുക്ക സംസ്‌കൃതി ഭവനില്‍ നടത്തിയ അദാലത്തില്‍ പരിഗണിച്ചത്. അദാലത്തില്‍ 10 പേര്‍ക്ക് വീതം ഭവന നിര്‍മ്മാണത്തിനും ചികിത്സയ്ക്കും ധനസഹായവും 11 പേര്‍ക്ക് ആധാര്‍ കാര്‍ഡും വിതരണം ചെയ്തു. കോളനി നിവാസികളില്‍ നിന്ന് മുന്‍കൂട്ടി ലഭിച്ച 150 പരാതികളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കും. പുതുതായി 70 പരാതികള്‍ ലഭിച്ചിട്ടുണ്ട്. അദാലത്ത് ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സൈബുന്നീസ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. അദാലത്തില്‍ എ ഡി എം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍ ഡോ. പി കെ ജയശ്രീ, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍, അഡീഷണല്‍ തഹസില്‍ദാര്‍ വി ജയരാജന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ശ്യാംപ്രസാദ് മാന്യ, അന്‍വര്‍ ഓസോണ്‍, പഞ്ചായത്തംഗങ്ങളായ കെ ബാലകൃഷ്ണ ഷെട്ടി, ബി എ മുഹമ്മദ്, പി ജയശ്രീ, എം കെ പ്രസന്ന, പ്രേമകുമാരി, കെ വിശ്വനാഥ പ്രഭു, ടി ജയന്‍, ശാന്ത എന്നിവര്‍ പങ്കെടുത്തു. തദ്ദേശസ്വയംഭരണം, റവന്യൂ, ലാന്റ് റവന്യൂ, സിവില്‍ സപ്ലൈസ്, ആരോഗ്യം, വിദ്യാഭ്യാസം, ട്രൈബല്‍, പിന്നോക്ക വിഭാഗകോര്‍പ്പറേഷന്‍, എക്‌സൈസ്, വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ പ്രതിനിധികളും അദാലത്തില്‍ പങ്കെടുത്തു. ഇതിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad