Type Here to Get Search Results !

Bottom Ad

കുട്ടിയുടെ മാല മോഷ്ടിച്ച നാടോടി സ്ത്രീ പിടിയില്‍

evisionnews

ചെറുവത്തൂര്‍:(www.evisionnews.in) ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡന്റില്‍നിന്ന് കുട്ടിയുടെ സ്വര്‍ണമാല മോഷ്ടിച്ച നാടോടി സ്ത്രീയെ നാട്ടുകാര്‍  കൈയോടെ പിടികൂടി
പൊലീസിലേല്‍പിച്ചു. കൈതക്കാട്ടെ സുബൈദയുടെ മകള്‍ സഫാനയുടെ മാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി ശോഭ (31)യാണ് പിടിയിലായത്. ശനിയാഴ്ച യായിരുന്നു സംഭവം.
കുട്ടിയുടെ മാല മോഷ്ടിക്കുന്നത് സമീപത്തുണ്ടായിരുന്നയാള്‍ കണ്ടതിനെ തുടര്‍ന്നാണ് ശോഭ പിടിയിലായത്. ചന്തേര പൊലീസ് കേസെടുത്തു.
ചെറുവത്തൂരില്‍ മാല മോഷണം പെരുകുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ഏതാനും മാസം മുമ്പും സമാനരീതിയില്‍ മോഷണശ്രമത്തിനിടെ രണ്ട് നാടോടിസ്ത്രീകള്‍ പിടിയിലായിരുന്നു. ഇതിനുശേഷം ഇവിടുത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും മോഷണം നടന്നിരുന്നു. മോഷണം നടത്തിയ സ്ത്രീകളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞെങ്കിലും ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല

Post a Comment

0 Comments

Top Post Ad

Below Post Ad